തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് താമര കുത്തിയിറക്കണം, ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്ന് കൃഷ്ണകുമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിലെ ബിജെപി ഘടകം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും പ്രതീക്ഷവച്ചു പുലര്‍ത്തുന്ന ജില്ലയാണ് തിരുവനന്തപുരം. കോര്‍പ്പറേഷനില്‍ ഉള്‍പ്പടെ ജില്ലയില്‍ വലിയ തോതില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കളുടെ ഏക പ്രതീക്ഷ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ വിജയം തന്നെയാണ് ബിജെപിയുടെ ലക്ഷ്യം.

സംസ്ഥാനത്ത് ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരാണം കഴിഞ്ഞ ദിവസം അവസാനിച്ചു. ഇതിനിടെ വിവാദപരമായ ഒരു പരാമര്‍ശവുിമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാര്‍. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ശബരിമലയെ കൂട്ടുപിടിച്ചതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വിശദാംങ്ങളിലേക്ക്..

സജീവ സാന്നിദ്ധ്യം

സജീവ സാന്നിദ്ധ്യം

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ സ്ഥാനാര്‍ത്ഥികളുടെ കണ്‍വെന്‍ഷന്‍ ഉള്‍പ്പടേയുള്ള പരിപാടികളിലെ സജീവ സാന്നിധ്യമാണ് നടന്‍ കൃഷ്ണകുമാര്‍. രാഷ്ട്രീയ അഭിപ്രായങ്ങളും താന്‍ പങ്കെടുക്കുന്ന പരിപാടികളുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ്ി ചെയ്യാറുമുണ്ട്. പ്രചാരണത്തില്‍ കൃഷ്ണകുമാറിന്റെ സാന്നിദ്ധ്യം ബിജെപിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്.

വിവാദ പ്രസംഗം

വിവാദ പ്രസംഗം

എന്നാല്‍ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ എത്തിയ കൃഷ്ണകുമാര്‍ വിവാദ പ്രസംഗമാണ് നടത്തിയത്. പ്രസംഗത്തില്‍ ശബരിമലയെ കൂട്ടുപിടിച്ചതാണ്് വിവാദമായിരിക്കുന്നത്. ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിച്ച് വോട്ട് ചെയ്യണമെന്നും ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്.

 ഭരണം ബിജെപിക്ക്

ഭരണം ബിജെപിക്ക്

അയ്യപ്പ ശരണം വിളികളോടെ പ്രചരണം നടത്തിയ കൃഷ്ണകുമാര്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം ബിജെപിക്ക് തന്നെയായിരിക്കുമെന്ന് പറഞ്ഞു. ഈ അഴിമതി സര്‍ക്കാരിന്റെ നെഞ്ചത്തേക്ക് താമര കുത്തിയിറക്കണമെന്നും അത് മാത്രമാണ് നമ്മുടെ ജോലിയെന്നും അദ്ദേഹം പറയുന്നു.

ധര്‍മ്മശാസ്താവിനെ ധ്യാനിച്ച്

ധര്‍മ്മശാസ്താവിനെ ധ്യാനിച്ച്

8ാം തിയതി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് പ്രാര്‍ത്ഥിച്ച് നമ്മള്‍ ബൂത്തിലേക്ക് ചെല്ലണം. ബൂത്തിലെത്തി ബാലറ്റ് മെഷീന് മുന്നിലേക്ക് ചെന്ന് ശ്രീധര്‍മ്മ ശാസ്താവിനെ മനസില്‍ ധ്യാനിക്കുക. എന്നിട്ട് ഈ അധോലോക അഴിമതി സര്‍ക്കാരിന്റെ നെഞ്ചിലേക്ക് ആ താമരയങ്ങ് കുത്തിയിറക്കണം. എന്നിട്ട് വിജയശ്രീലാളിതനായി വീട്ടിലേക്ക് തിരിച്ചുപോവാം. നമ്മുടെ ജോലി അതാണ്- കൃഷ്ണകുമാര്‍ പറഞ്ഞു.

അയ്യപ്പന്‍ നോക്കിക്കോളും

അയ്യപ്പന്‍ നോക്കിക്കോളും

കൂടാതെ, ബാക്കി അയ്യപ്പന്‍ നോക്കിക്കോളുമെന്നും കൃഷ്ണകുമാര്‍ പറയുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥികള്‍ വന്‍വിജയത്തോടെ ജയിക്കും. തിരുവനന്തപുരം കോര്‍പറേഷന്‍ നമ്മള്‍ ജയിക്കും. നമ്മള്‍ ഭരിക്കും. അതിന് യാതൊരു സംശയവുമില്ല. സ്വാമിയേ ശരണമയ്യപ്പ- കൃഷ്ണകുമാര്‍ പറഞ്ഞു.

അടുത്ത മേയര്‍സ്ഥാനം ബിജെപിക്ക്

അടുത്ത മേയര്‍സ്ഥാനം ബിജെപിക്ക്

അതേസമയം, അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിന്നു പ്രചാരണത്തിന് നമ്മുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രി നരേന്ദ്രമോദി തിരുവനന്തപുരത്തു വരുമ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നത് ബിജെപിയുടെ മെയര്‍ ആയിരിക്കുമെന്നും കൃഷ്ണകുമാര്‍ ഫേസ്ബൂക്കിലൂടെ പറഞ്ഞിരുന്നു. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും എന്നും മുദ്രാവാക്യമാണ് കൃഷ്ണകുമാര്‍ എപ്പോഴും പറയുന്നത്.

ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാള്‍ പോളിങ്‌ ബൂത്തിലേക്ക്‌ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാള്‍ പോളിങ്‌ ബൂത്തിലേക്ക്‌

വിജയ് പി നായര്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ നിയമപാലകരൊക്കെ ഉണര്‍ന്നു; തുറന്ന കത്തുമായി രേവതി സമ്പത്ത്വിജയ് പി നായര്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ നിയമപാലകരൊക്കെ ഉണര്‍ന്നു; തുറന്ന കത്തുമായി രേവതി സമ്പത്ത്

 തൃശൂരില്‍ ഹൈദരബാദ് ആവര്‍ത്തിക്കും; ബിജെപി അധികാരം പിടിക്കുമെന്ന് സുരേഷ് ഗോപി തൃശൂരില്‍ ഹൈദരബാദ് ആവര്‍ത്തിക്കും; ബിജെപി അധികാരം പിടിക്കുമെന്ന് സുരേഷ് ഗോപി

കൊണ്ടോട്ടിയില്‍ ഇത്തവണ കനത്ത പോരാട്ടം; യുഡിഎഫ് ഒറ്റക്കെട്ട്, തൂത്തുവാരുമെന്ന് പ്രതീക്ഷകൊണ്ടോട്ടിയില്‍ ഇത്തവണ കനത്ത പോരാട്ടം; യുഡിഎഫ് ഒറ്റക്കെട്ട്, തൂത്തുവാരുമെന്ന് പ്രതീക്ഷ

ബിജെപിക്ക് നിലവിലെ സീറ്റ് പോലും കിട്ടില്ല; എല്‍ഡിഎഫിന് 60 ലേറെ സീറ്റുകളും ഭരണത്തുടര്‍ച്ചയും; മന്ത്രിബിജെപിക്ക് നിലവിലെ സീറ്റ് പോലും കിട്ടില്ല; എല്‍ഡിഎഫിന് 60 ലേറെ സീറ്റുകളും ഭരണത്തുടര്‍ച്ചയും; മന്ത്രി

Recommended Video

cmsvideo
BJP central leadership feels party won't be able to achieve its goal in Kerala

Thiruvananthapuram
English summary
Actor Krishnakumar has requested the people to vote for BJP with Sabarimala Ayyappan in mind
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X