മുരളിചേട്ടന്റെ ഫോൺ വന്നു..വീട്ടിലേക്കു വരുന്നുണ്ട്, ഊണ് തരുമല്ലോ; ചിത്രങ്ങൾ പങ്കുവച്ച് നടൻ കൃഷ്ണകുമാർ
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വീട്ടിലേക്ക് അപ്രേതീക്ഷിതമായി വീട്ടിലേക്ക് വിരുന്നെത്തിയ സന്തോഷം പങ്കുവച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് കൃഷ്ണകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വി മുരളീധരനും തന്റെ കുടുംബവുമായുള്ള ചിത്രങ്ങളും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നെന്ന് കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ചിത്രങ്ങള്‍ സഹിതം കൃഷ്ണകുമാര്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ, ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരന്‍.. മുരളിചേട്ടന്റെ ഒരു ഫോണ്‍ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും. കുറെ നാളായി മുരളി ചേട്ടന്‍ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം- കൃഷ്ണകുമാര്‍ കുറിച്ചു.

ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി ചിലവഴിച്ചന്‌ശേഷമാണ് ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകള്‍ക്കായി അദ്ദേഹം പുറപ്പെട്ടത്. പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദര്‍ശിച്ചതിലും സ്‌നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

മന്ത്രി മുരളീധരനൊപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗണ്‍സിലറുമായ ശ്രി അശോക് കുമാര്‍, സ്റ്റേറ്റ് സെക്രട്ടറി ശ്രി ശിവന്‍ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ശ്രി തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ് കല്ലയം വിജയകുമാര്‍ എന്നിവരും ഉണ്ടായിരുന്നു. അതേസമ.ം, കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് ഇതിനോടകം വൈറലായിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തുന്നുണ്ട്. ചിലര്‍ രാഷ്ട്രീയ വിമര്‍ശനങ്ങളും പോസ്റ്റിനെ താഴെ കമന്റായി രേഖപ്പെടുത്തുന്നുണ്ട്. അടുത്തിടെയാണ് നടന്‍ കൃഷ്ണകുമാര്‍ ബിജെപിയുമായി ചേര്‍ന്ന പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.












Click it and Unblock the Notifications