ബെൽസ് പാൾസി; നടൻ മിഥുൻ രമേശ് ആശുപത്രിയില്‍, രോഗത്തെക്കുറിച്ച് പറഞ്ഞ് താരം
അപ്രതീക്ഷിതമായ വന്ന രോഗത്തെക്കുറിച്ച് മിഥുൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്.

നടനും അവതാരകനുമായ മിഥുന്‍ രമേശിന് ആരാധകർ ഏറെയാണ് അഭിനേതാവായി എത്തിയ മിഥുൻ അവതാരകനായാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. മിഥുനും ഭാര്യ ലക്ഷ്മി ചെയ്യുന്ന വീഡിയോകൾക്കും ആരാധകർ ഒരുപാടാണ്. ഇപ്പോൾ അദ്ദേഹം ആശുപത്രിയിലാണ്.
അപ്രതീക്ഷിതമായ വന്ന രോഗത്തെക്കുറിച്ച് മിഥുൻ തന്നെയാണ് പറഞ്ഞിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിഥുൻ തന്റെ രോഗ വിവരത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്. മിഥുന്റെ മുഖത്തിന്റെ ഒരു വശം വലിയ അനക്കമില്ലാതെയാണ് വീഡിയോയിൽ കാണുന്നത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ താരം.

ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ പറ്റുന്നില്ല..
ബെല്‍സ് പാള്‍സി എന്ന രോഗം ബാധിച്ചതിന് പിന്നാലെയാണ് മിഥുന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുന്‍ അഡ്മിറ്റായത്. ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ പറ്റുന്നില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞുപോകുന്ന അവസ്ഥയാണുള്ളതെന്നും മിഥുന്‍ പറഞ്ഞു. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്താല്‍ മാത്രമാണ് അടയുക. രണ്ട് കണ്ണും ഒരുമിച്ച് അടക്കാന്‍ കുറച്ച് പാടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണിതെന്നും മിഥുന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

മുഖത്തിന് താത്ക്കാലികമായി കോടല്‍
മുഖത്തിന്റെ ഒരു സൈഡ് പാര്‍ഷ്യല്‍ പാരാലിസിസ് എന്ന രീതിയില്‍ എത്തിയിട്ടുണ്ടെന്ന് മിഥുന്‍ പറഞ്ഞു. മുഖത്തിന് താത്ക്കാലികമായി കോടല്‍ ഉണ്ടാകുന്ന രോഗമാണ് ബെല്‍സ് പാള്‍സി. കോവിഡ് മുക്തി നേടിയവരില്‍ ഈ രോഗം കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്..
''വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ് പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്.''-മിഥുൻ പറഞ്ഞു.

ജസ്റ്റിൻ ബീബർ
നേരത്തെ ഈ രോഗം ബാധിച്ചതിനെ തുടർന്ന് ജസ്റ്റിൻ ബീബർ വേൾഡ് ടൂർ മാറ്റിവച്ചിരുന്നു. കൂടാതെ ബീന ആന്റണിയുടെ ഭർത്താവും നടനുമായ മനോജിനും രോഗം ബാധിച്ചിരുന്നു. കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ട് എന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നതത്.












Click it and Unblock the Notifications