'ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ്..' തിരുവനന്തപുരം നിയുക്ത മേയർ ആര്യയെ ഫോണിൽ വിളിച്ച് മോഹൻലാൽ
തിരുവനന്തപുരം: തലസ്ഥാനത്ത് കോര്‍പറേഷനെ നയിക്കാന്‍ എത്തുന്ന ആര്യ രാജേന്ദ്രന്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ്. 21ാം വയസ്സിലാണ് ആര്യ രാജേന്ദ്രന്‍ കോര്‍പറേഷന്‍ മേയറായി ചുമതല ഏറ്റെടുക്കാനൊരുങ്ങുന്നത്. നിയുക്ത മേയറെ നടന്‍ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദനവും ആശംസകളും അറിയിച്ചു.
ആര്യ തിരഞ്ഞെടുക്കപ്പെട്ട മുടവന്‍മുകള്‍ വാര്‍ഡിലാണ് തിരുവനന്തപുരത്തെ മോഹന്‍ലാലിന്റെ വീടും ഉള്‍പ്പെടുന്നത്. ആര്യ താമസിക്കുന്ന വീട് മോഹന്‍ലാലിന്റെ വീടിന്റെ സമീപത്തുമാണ്. മുന്നോട്ടേക്കുളള യാത്രയില്‍ എല്ലാ പിന്തുണയും ഉണ്ടെന്ന് മോഹന്‍ലാല്‍ ആര്യയോട് പറഞ്ഞു.

ഒരുപാട് സ്‌നേഹവും പ്രാര്‍ത്ഥനയും അഭിനന്ദനങ്ങളുമുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വലിയ സന്തോഷമെന്ന് മറുപടി നല്‍കിയ ആര്യ ലാലേട്ടന്റെ വീടിന്റെ തൊട്ടടുത്താണ് തന്റെ വീട് എന്നും പറഞ്ഞു. വീട് എവിടെയാണ് എന്ന് ചോദിക്കുമ്പോള്‍ ലാലേട്ടന്റെ വീടിനടുത്താണ് എന്നാണ് പറയാറുളളത് എന്നും ആര്യ സന്തോഷത്തോടെ പറഞ്ഞു. നിറഞ്ഞ ചിരിയോടെയാണ് മോഹന്‍ലാല്‍ അത് കേട്ടത്.
മുടവന്‍മുകളിലെ വീട്ടില്‍ അമ്മ ഇപ്പോഴില്ലെന്നും ഇടയ്ക്ക് മാത്രമേ താന്‍ അങ്ങോട്ട് വരാറുളളൂ എന്നും മോഹന്‍ലാല്‍ പറഞ്ഞു. നമുക്കൊക്കെ ഏറെ ഇഷ്ടമുളള നഗരമാണ് തിരുവനന്തപുരം. ആ നഗരത്തെ ഏറ്റവും മനോഹരമാക്കി മാറ്റാനുളള സന്ദര്‍ഭമാണ് ഇത്. അതിനുളള എല്ലാ വിധ പിന്തുണയുമുണ്ടെന്നും മോഹന്‍ലാല്‍ നിയുക്ത മേയറെ അറിയിച്ചു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനാകുമെന്ന വിശ്വാസമുണ്ടെന്നും ലാലേട്ടന്‍ വിളിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ആര്യ പറഞ്ഞു.
തിരുവനന്തപുരത്ത് വരുമ്പോള്‍ നേരിട്ട് കാണാം എന്ന് പറഞ്ഞാണ് ഇരുവരുടേയും ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. മുടവന്‍മുകള്‍ വാര്‍ഡില്‍ നിന്നും സിപിഎം കൗണ്‍സിലറായി മത്സരിച്ച് വിജയിച്ച 21കാരിയായ ആര്യ രാജേന്ദ്രനെ കഴിഞ്ഞ ദിവസമാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് മേയറായി തീരുമാനിച്ചത്. സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേ ഉളളൂ. ബിരുദവിദ്യാര്‍ത്ഥിനിയായ ആര്യ എസ്എഫ്‌ഐ, ബാലസംഘം പോലുളള ഇടത് സംഘടനകളുടെ നേതൃസ്ഥാനത്തുമുണ്ട്.












Click it and Unblock the Notifications