തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് സമ്പര്‍ക്കം; നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എയും ക്വാറന്റീനില്‍

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എയായ ഡികെ മുരളിയും ക്വാറന്റീനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം വെഞ്ഞാറമൂട് സിഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി. സിഐ നടന്‍ സുരാജുമായും എംഎല്‍എയോടൊപ്പവം വേദി പങ്കിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്.

suraj

അബ്കാരി കേസില്‍ വെഞ്ഞാറമൂട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത 40 കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 20 പോലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീന്‍ പ്രവേശിച്ചു. ജയിലില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു 12 പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കല്‍, അനുവദനീയമായതിലൂം കൂടുതല്‍ മദ്യം സൂക്ഷിക്കല്‍, അക്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ച നാല്‍പ്പത് കാരനുള്‍പ്പടെ മൂന്നുപേരെ വെഞ്ഞാറാമൂട് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘം ഇരുചക്ര വാഹനത്തില്‍ വരികയായിരുന്നു പോലീസ് ട്രെയിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോവുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടി പോലീസിനെ ഏല്‍പ്പിച്ചത്.റിമാന്‍ഡിലായ ഇവരെ ജയിലിലേക്ക് കൊണ്ടുപോവും മുന്‍പ് നടത്തിയ പരിശോധനയിലാണ് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി തെളിഞ്ഞത്. ഇയാളോടൊപ്പം ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന മറ്റ് 14 പേരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.

ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അതേസമയം, ഇയാള്‍ ഉള്‍പ്പടെ 12 പേര്‍ക്കാണ് ജില്ലയില്‍ ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ വിദേശത്തു നിന്നും 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വന്നവര്‍. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരന് സമ്പര്‍ക്കം കൊണ്ടും രോഗമുണ്ടായി.

Thiruvananthapuram
English summary
Actor Suraj Venjaramoodu and DK Murali MLA are in covid Quarantine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X