തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഐയുടെ പരിശോധനഫലം നെഗറ്റീവ്, ക്വാറന്റീന്‍ കാലാവധി അവസാനിച്ചെന്ന് സുരാജ് വെഞ്ഞാറംമൂട്

Google Oneindia Malayalam News

തിരുവനന്തപുരം: വെഞ്ഞാറംമൂട് സിഐ അറസ്റ്റ് ചെയ്ത പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിഐയുമായി സമ്പര്‍ക്കം പുലര്‍ത്തിയ നടന്‍ സുരാജ് വെഞ്ഞാറംമൂട് ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ ഇപ്പോല്‍ വെഞ്ഞാറംമൂട് സിഐയ്ക്ക് കൊവിഡ് പരിശോധനഫലം നെഗറ്റീവായതോടെ തന്റെ ക്വാറന്റീന്‍ കാലാവധി അവസാനിച്ച വിവരം അറിയിച്ച് സുരാജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സൂരാജ് ഇക്കാര്യം അറിയിച്ചത്.

Suraj Venjaramoodu

കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി നടന്‍ സുരാജ് വെഞ്ഞാറമൂടും വാമനപുരം എംഎല്‍എയായ ഡികെ മുരളിയും ക്വാറന്റീനില്‍ പ്രവേശിക്കാനായിരുന്നു നിര്‍ദ്ദേശം. സിഐ നടന്‍ സുരാജുമായും എംഎല്‍എയോടൊപ്പവും വേദി പങ്കിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയത്. സുരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..പ്രിയപ്പെട്ടവരെ.

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എം എൽ എ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് S C B ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട്
Cl യും പങ്കെടുത്ത കാരണത്താൽ.
Secondary contact list - ൽ പ്പെട്ട് ഞാനും മറ്റുള്ളവരും Home quarantine - ലേക്ക്
പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോൾ വെഞ്ഞാറമൂട് CI യുടെ
Swab റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ
Cl യും Secondary contact - ൽ
ഉള്ള ഞങ്ങളും
നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂൺ 5 ന് അവസാനിച്ച വാർത്തയും ഞാൻ
നിങ്ങളുമായും പങ്കുവയ്ക്കുന്നു.

Home quarantine ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും,
വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും
പങ്കുവച്ചവർ നിരവധിയാണ്.
വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ
അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ
നമ്മളൊക്കെ തമ്മിൽ എന്നത് കൊണ്ട്
ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂർവ്വം
സുരാജ് വെഞ്ഞാറമൂട്

ഇരിട്ടി നഗരത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: വിവാദമായപ്പോൾ വിശദീകരണവുമായി നഗരസഭാ ചെയർമാൻഇരിട്ടി നഗരത്തിലെ ട്രിപ്പിൾ ലോക്ക് ഡൗൺ: വിവാദമായപ്പോൾ വിശദീകരണവുമായി നഗരസഭാ ചെയർമാൻ

യുവജനോത്സവത്തിന് സ്‌ക്കൂളില്‍ പിടിച്ചുവെച്ച ഫോണ്‍ തിരികെ നല്‍കണം; മുഖ്യമന്ത്രിക്ക് പരാതിയുവജനോത്സവത്തിന് സ്‌ക്കൂളില്‍ പിടിച്ചുവെച്ച ഫോണ്‍ തിരികെ നല്‍കണം; മുഖ്യമന്ത്രിക്ക് പരാതി

Thiruvananthapuram
English summary
Actor Suraj Venjaramoodu completes his Quarantine period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X