തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നടൻ വിനീതിന്റെ ശബ്ദം അനുകരിച്ച് തട്ടിപ്പ്: നർത്തകിമാർക്ക് തൊഴിൽ വാഗ്ധാനം ചെയ്തെന്ന് പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: നടനും നർത്തകനുമായ വിനീതിന്റെ വാട്സ്ആപ്പ് നമ്പറിൽ നിന്നെന്ന പേരിൽ വാട്സ്ആപ്പ് തട്ടിപ്പെന്ന പരാതിയുമായി നടൻ. തന്റെ വാട്സ്ആപ്പ് നമ്പറിൽ നിന്നാണെന്ന വ്യാജേന വാട്സ്ആപ്പിൽ നിന്ന് വിളിച്ച് ചില നർത്തകിമാർക്ക് തൊഴിലവസരങ്ങൾ വാഗ്ധാനം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിനീത് ഡിജിപിയ്ക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ നിന്നുള്ള നമ്പറിൽ നിന്നാണ് ഫോൺ കോളുകൾ വന്നിട്ടുള്ളതെന്നാണ് സൂചന.

ആരും ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നില്ല, യോഗിക്കെതിരെ പൊട്ടിത്തെറിച്ച് നിതീഷ്!!ആരും ആരെയും ഈ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ പോകുന്നില്ല, യോഗിക്കെതിരെ പൊട്ടിത്തെറിച്ച് നിതീഷ്!!

 ശബ്ദം അനുകരിച്ച് തട്ടിപ്പ്

ശബ്ദം അനുകരിച്ച് തട്ടിപ്പ്

വിനീതിന്റെ ശബ്ദത്തിൽ ഫോൺ കോൾ ലഭിച്ചതായി നടനോട് അടുപ്പുള്ളവർ അറിയിച്ചതിനെ തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. ഇത് ഗൌരവമുള്ള വിഷയമാണെന്നും ആരും തട്ടിപ്പിന് ഇരയാകാതിരിക്കുന്നതിന് വേണ്ടിയാണ് പോലീസിൽ പരാതി നൽകിയതെന്നാണ് നടനെ ഉദ്ധരിച്ച് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നത്.

എന്തുകൊണ്ട് പ്രതികരിച്ചു

എന്തുകൊണ്ട് പ്രതികരിച്ചു

സെലിബ്രിറ്റികളുടെ പേരിൽ വ്യാജ അക്കൌണ്ടുകളുണ്ടാക്കകയും തട്ടിപ്പ് നടത്തുകയും ചെയ്യുന്നത് സ്ഥിരം സംഭവങ്ങളായിക്കഴിഞ്ഞെന്നും നടിമാരുടെയോ നടന്മാരുടെയോ പേരിൽ തട്ടിപ്പ് നടത്തുമ്പോൾ ജനങ്ങൾ പെട്ടെന്ന് വിശ്വസിക്കുന്ന സാചര്യമുണ്ടെന്നും ജനങ്ങൾ ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാകരുതെന്നുമാണ് വിനീത് സംഭവത്തിന് ശേഷം പ്രതികരിച്ചത്.

 ജാഗ്രതയോടെ മാത്രം

ജാഗ്രതയോടെ മാത്രം

ലഭിക്കുന്ന മെസേജുകളെക്കുറിച്ച് എല്ലാക്കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം മാത്രമേ തീരുമാനമെടുക്കാവൂ എന്നും വിനീത് കൂട്ടിച്ചേർത്തു. തട്ടിപ്പ് കണ്ടെത്തിയാൽ നിയമപരമായി നീങ്ങുകയും ജനങ്ങളെ അറിയിക്കേണ്ടതും തന്റെ കടമയാണെന്നും വിനീത് കൂട്ടിച്ചേർത്തു.

തട്ടിപ്പ് രണ്ടാമത്

തട്ടിപ്പ് രണ്ടാമത്


നേരത്തെ നടൻ വിനീതിന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ട് ആണെന്ന പേരിൽ തട്ടിപ്പ് നടന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇപ്പോഴത്തെ തട്ടിപ്പിനെക്കുറിച്ച് ഫേസ്ബുക്ക് പേജിലാണ് വിനീത് വെളിപ്പെടുത്തിയത്. സംശയാസ്പദമായ മെസേജുകൾക്ക് മറുപടി നൽകുകയോ അത്തരം കോണ്ടാക്ടുകളോട് പ്രതികരിക്കുകയോ ചെയ്യരുതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ വിനീത് വ്യക്തമാക്കി. ആക്ടർ വിനീത് എന്ന പേരിലുള്ള ഒരു വാട്സ്ആപ്പ് കോണ്ടാക്ടിന്റെ സ്ക്രീൻഷോട്ടും പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.

Recommended Video

cmsvideo
വിവാദങ്ങൾക്കിടെ ദിലീപ് താരപുത്രിയുടെ സിനിമയുടെ പൂജക്ക് എത്തി | Oneindia Malayalam

Thiruvananthapuram
English summary
Actor Vineeth files complaint over cyber fraud through Whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X