Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിവസവും രണ്ട് ലക്ഷത്തോളം രൂപ ആശുപത്രി ചെലവ്; സഹായം തേടി നടി അരുന്ധതിയുടെ കുടുംബം

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം തേടി കുടുംബം. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ് അരുന്ധതി. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി വരുന്നത്.

ഇതിനോടകം തന്നെ ലക്ഷങ്ങൾ അരുന്ധതിയുടെ ചികിത്സയ്ക്കായി ചെലവിട്ടുകഴിഞ്ഞു. മുന്നോട്ട് ഉള്ള ചെലവ് പ്രതിസന്ധിയിൽ ആയതോടെ സഹായം അഭ്യർത്ഥിച്ച് എത്തിയിരിക്കുകയാണ് കുടുംബം. നേരത്തെ നടിമാരായ ​ഗോപിക അനിലും ​ഗൗരി കൃഷണയും അരുന്ധിക്ക് സഹായം അഭ്യർത്ഥിച്ച് രം​ഗത്ത് വന്നിരുന്നു.

arundthati

മാർച്ച് 14 ന് ആണ് അരുന്ധതിക്ക് അപകടം സംഭവിച്ചത്. ബൈക്കിൽ പോകുമ്പോൾ കോവളം ഭാ​ഗത്ത് വെച്ച് അപകടം സംഭവിക്കുകയായിരുന്നു. യൂട്യൂബ് ചാനലിനായി ഷൂട്ടിം​ഗിന് പോയി തിരിച്ച് സഹോദരനൊപ്പം വരുന്നസമയത്താണ് അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരു മണിക്കൂറോളം റോഡിൽ കിടന്നു. ആ വഴി വന്ന ആളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

അരുന്ധതിക്ക് തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിറ്റുണ്ട്. തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ആരോ​ഗ്യനിലയിൽ മാറ്റം ഇല്ലാതെ ആയതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ദിവസവും രണ്ട് ലക്ഷത്തോളം ആണ് ആശുപത്രി ചെലവ് വരുന്നതെന്നും ഇതിനോടകം തന്നെ 40 ലക്ഷം രൂപ ചെലവാക്കിക്കഴിഞ്ഞെന്നും അരുന്ധതിയുടെ സഹോദരി ആരതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 90 ദിവസം കഴിയാതെ ഒന്നും പറയാൻ പറ്റില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

തമിഴ് സിനിമകളിലൂടെ ആണ് അരുന്ധതി നായർ അഭിനയത്തിലേക്ക് വന്നത്. വിജയ് ആന്റണിയുടെ സൈത്താൻ എന്ന സിനിമയിലെ വേഷം താരത്തിന് ശ്രദ്ധ നേടിക്കൊടുത്തിരുന്നു. 2018 ൽ പുറത്തിറങ്ങിയ ഒറ്റയ്ക്ക് ഒരു കാമുകൻ എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോയുടെ നായിക ആയി അഭിനയിച്ചു. ഈ സിനിമയാണ് അരുന്ധതി മലയാളത്തിൽ അഭിനയിക്കുന്ന ആദ്യത്തെ സിനിമ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ആയിരം പോർകാസുകളിൽ അരുന്ധതി അഭിനയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+