തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് മല്ലിക സുകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചാരണം: പ്രതികരിച്ച താരം

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കാന്‍ പോവുന്ന കോര്‍പ്പറേഷനുകളിലൊന്നാണ് തിരുവനന്തപുരത്തേത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ സ്വാധീനം ഉള്ള കോര്‍പ്പറേഷനിന്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഒരോ വോട്ടും നിര്‍ണ്ണായകമാണ്.

കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന ഭരണം നിലനിര്‍ത്താനുള്ള പരിശ്രമത്തിലാണ് ഇടതുമുന്നണി. ബിജെപിയാവട്ടെ കഴിഞ്ഞ തവണത്തെ രണ്ടാംസ്ഥാനം ഇത്തവണ ഒന്നാമതാക്കി മാറ്റുമെന്നാണ് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാമതായിപ്പോയ കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇത് ജീവന്‍മരണ പോരാട്ടമാണ്.

കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍

കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍

2015 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ 100 അംഗ കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ 43 സീറ്റുകളായിരുന്നു സിപിഎം നേടിയത്. ചരിത്രത്തിലാദ്യമായി 35 സീറ്റുകള്‍ നേടി കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീഴ്ത്തിയായിരുന്നു ബിജെപിയുടെ മുന്നേറ്റം. ഇതോടെ കോണ്‍ഗ്രസിന്‍റെ സീറ്റുകളുടെ എണ്ണം 21 ല്‍ ഒതുങ്ങി.

കോണ്‍ഗ്രസ് ശ്രമിക്കുന്നത്

കോണ്‍ഗ്രസ് ശ്രമിക്കുന്നത്

ഒരു കക്ഷിക്കും കേവല ഭൂരിപക്ഷത്തിനുള്ള സഖ്യ ലഭിക്കാതായതോടോ ഏറ്റവും വലിയ ഒറ്റകക്ഷിയായ സിപിഎം അധികാരത്തില്‍ എത്തുകയായിരുന്നു. കഴിഞ്ഞ തവണത്തെ നാണക്കേടില്‍ നിന്നും ഇത്തവണ ശക്തമായ തിരിച്ചു വരവിനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ബിജെപിയെ മറികടന്ന് രണ്ടാം സ്ഥാനം തിരികെ പിടിക്കുക എന്നതിനേക്കാള്‍ ഭരണത്തിലെത്തുക എന്നത് തന്നെയാണ് അവര്‍ ലക്ഷ്യമിടുന്നത്.

 സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥി

ഇതിനായി പുതുമുഖങ്ങളേയും പാര്‍ട്ടികള്‍ക്ക് അധീതമായ ജനസ്വാധീനമുള്ള വ്യക്തികളേയും സ്ഥാനാര്‍ത്ഥികളാക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. മുന്‍ കായിക താരവും സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റുമായ പത്മിനി തോമസിനെ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് രംഗത്തിറക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

 പത്മിനി തോമസ്

പത്മിനി തോമസ്

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടി നേതൃത്വം പത്മിനി തോമസുമായി ആശയ വിനിമയം നടത്തിയതായും സൂചനയുണ്ട്. ഈ വർഷം മെയ് 31 ന് സർവീസിൽ നിന്ന് വിരമിച്ച പത്മിനി വർഷങ്ങളായി തലസ്ഥാനത്ത് സജീവമാണ്. യു.ഡി.എഫ് ഭരണകാലത്ത് കേരള സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസ് റെയിൽവേയിലെ ചീഫ് സൂപ്പർവൈസറായിരുന്നു.

മല്ലിക സുകുമാരനെ

മല്ലിക സുകുമാരനെ

പത്മിനി തോമസിന്‍റെ പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്നതിനിടെയാണ് സിനിമാ മേഖലയില്‍ നിന്നും മല്ലിക സുകുമാരനെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും ശക്തമായത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മല്ലികാ സുകുമാരനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്നായിരുന്നു അഭ്യൂഹം.

വലിയവിള വാര്‍ഡില്‍

വലിയവിള വാര്‍ഡില്‍

വലിയവിള വാര്‍ഡില്‍ നിന്നും മല്ലിക സുകുമാരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും എന്നായിരുന്നു പ്രചരണം. ചില യുഡിഎഫ് അനുകൂലികള്‍ ഇത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തുകയും ചെയ്തു. ഇതോടെയാണ് ഇത് സംബന്ധിച്ച വിശദീകരണവുമായി മല്ലി സുകുമാരന്‍ തന്നെ രംഗത്ത് എത്തിയത്.

പ്രതികരണം

പ്രതികരണം


തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം വ്യാജമാണെന്നാണ് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും നടി പറഞ്ഞു. താന്‍ ഉടനൊന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

ആരും തന്നെ സമീപിച്ചിട്ടില്ല

ആരും തന്നെ സമീപിച്ചിട്ടില്ല

സ്ഥാനാര്‍ഥി ആകണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നും ആരും തന്നെ സമീപിച്ചിട്ടില്ല. എങ്ങനെയാണ് ഇത്തരമൊരു പ്രചരണം ഉണ്ടായത് അറിയില്ലെന്നുമാണ് അഭ്യൂഹങ്ങളോട് പ്രതികരിച്ചുകൊണ്ട് മല്ലിക സുകുമാരന്‍ പറഞ്ഞത്. ന്യൂസ് 18 മലയാളം ചാനലിനോടായിരുന്നു തന്‍റെ നിലപാട് താരം വ്യക്തമാക്കിയത്.

താനൊരു കോണ്‍ഗ്രസുകാരിയാണ്

താനൊരു കോണ്‍ഗ്രസുകാരിയാണ്

അതേസമയം അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ തന്‍റെ രാഷ്ട്രീയം വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇത്തരമൊരു അഭ്യുഹം പൊട്ടിപ്പുറപ്പെട്ടതെന്നാണ് അനുമാനിക്കുന്നത്. താനൊരു കോണ്‍ഗ്രസുകാരിയാണെന്നും ഭര്‍ത്താവ് സുകുമാരന്‍ ഇടതുചിന്താഗതിക്കാരനായിരുന്നെന്നുമായിരുന്നു മല്ലിക സുകുമാര്‍ അഭിമുഖത്തില്‍ പറഞ്ഞത്.

 ബിജെപിയുടെ ലക്ഷ്യം 20 ലേറെ സീറ്റുകള്‍; തിരുവനന്തപുരത്ത് മാത്രം 12 സീറ്റ് പിടിക്കാമെന്ന് വിവി രാജേഷ് ബിജെപിയുടെ ലക്ഷ്യം 20 ലേറെ സീറ്റുകള്‍; തിരുവനന്തപുരത്ത് മാത്രം 12 സീറ്റ് പിടിക്കാമെന്ന് വിവി രാജേഷ്

Thiruvananthapuram
English summary
actress mallika sukumaran talks about local body elections congress candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X