തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

''ഹൂ ഈസ്‌ പദ്മനാഭൻ? എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?'' പരിഹസിച്ച് നടി രേവതി സമ്പത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി ബുറേവി ചുഴലിക്കാറ്റ് ഭീതിയിലാണ് തിരുവനന്തപുരം ജില്ല അടക്കമുളള തെക്കന്‍ കേരളം. തിരുവനന്തപുരത്തെ പൊന്‍മുടി തൊട്ടാണ് ചുഴലിക്കാറ്റ് കടന്ന് പോകുക എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ചുഴലിക്കാറ്റ് കേരള തീരം തൊടുന്നതിന് മുന്‍പേ തന്നെ ദുര്‍ബലമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബുറേവി കേരളത്തിലെത്താന്‍ സാധ്യതയില്ല.

ആശങ്ക ഒഴിഞ്ഞതോടെ പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ചുഴലിക്കാറ്റ് വീശില്ല എന്ന തരത്തിലുളള ഫേസ്ബുക്ക് പോസ്റ്റുകളെ പരഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്കിലാണ് രേവതിയുടെ പ്രതികരണം.

burevi

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' അനന്തപദ്മനാഭൻ കാരണം ബുറെവി ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാർ കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ്‌ പദ്മനാഭൻ?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്. ഞാൻ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യർക്ക്‌ പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാൻ പറ്റില്ല.

ഭൂമിയെ ഞങ്ങൾക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങൾ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിർവരമ്പുകൾക്കുമപ്പുറം അലിഞ്ഞു ചേരുമത്‌. അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോൺട്രാക്ട് ഏൽപ്പിക്കുന്നത്. ഈ പദ്മനാഭൻ കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോൾ സ്വർണ കമ്പളിയിൽ മൂടിപ്പുതച്ച് കലവറയിൽ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ?? !!!''

Recommended Video

cmsvideo
Burevi cyclone, How did the prediction has gone wrong? | Oneindia Malayalam

Thiruvananthapuram
English summary
Actress Revathy Sampath about Burevi Cyclone
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X