തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലാറിൽകാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു; മല്ലൻ കാണിയാണ് മരണപ്പെട്ടത്!

  • By Desk
Google Oneindia Malayalam News

വിതുര:പൊൻമുടി വനാന്തരത്തിൽ വനവിഭവങ്ങൾ ശേഖരിക്കുവാൻ പോയ ആദിവാസിയായ ഗൃഹനാഥൻ കാട്ടാനക്കൂട്ടത്തിൻെറ ആക്രമണത്തിൽ കൊല്ലപ്പെട്ടു.കല്ലാർ മൊട്ടമൂട് തടത്തരികത്ത് വിജയാഭവനിൽ ഭഗവാൻകാണിയുടെ മകൻ മല്ലൻകാണി(64) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചയോടെയാണ് വനവിഭവങ്ങൾ ശേഖരിക്കുവാൻ മല്ലൻകാണികാട്ടിലേക്ക് പുറപ്പെട്ടത്.

പ്രസിദ്ധമായ തൃശൂര്‍പൂരം വെടിക്കെട്ടിനു സുപ്രീംകോടതിയുടെ അനുമതി ; സുഗമനടത്തിപ്പിനു വഴിതുറന്നു!പ്രസിദ്ധമായ തൃശൂര്‍പൂരം വെടിക്കെട്ടിനു സുപ്രീംകോടതിയുടെ അനുമതി ; സുഗമനടത്തിപ്പിനു വഴിതുറന്നു!

മടങ്ങിവരാത്തതിനെ തുടർന്ന് ചൊവ്വാഴ്ച മുഴുവൻ കല്ലാർ,പൊൻമുടി വനമേഖലയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.ഇന്നലെ രാവിലെ വീണ്ടും തിരച്ചിൽ നടത്തി.. പത്തര മണിയോടെ കല്ലാർ ഗോൾഡൻവാലി രണ്ടാം വളവിന് സമീപം കോലങ്കര വനത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.തലയുടെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ നിലയിലാണ് ജഡം കണ്ടത്.മല്ലൻകാണിയുടെ വീട്ടിൽ നി്ന്നും മൂന്ന് കിലോമീറ്റർ ദൂരെയാണ് ജഡം കിടന്നത്.

Mallan Kani

പരിക്കേറ്റ തലയുടെഭാഗം അഴുകിയ നിലയിലായിരുന്നു.മൃതദേഹത്തിന് രണ്ട് ദിവസം പഴക്കുള്ളതായി പൊൻമുടി എസ്.എെ പി.ടി.സജു പറഞ്ഞു. മൃതദേഹം കിടന്ന സ്ഥലത്ത് ആനയുടെ കാൽപ്പാടുകൾ ഉണ്ടായിരുന്നു.മല്ലൻകാണിയെ മുൻപും കാട്ടാന ഒാടിച്ചിട്ടുണ്ട്.അന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.മല്ലൻകാണിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചെല്ലമ്മയാണ് ഭാര്യ.മക്കൾ:രാമൻകാണി,വിജയകുമാർ.മേഖലയിൽ രണ്ടാഴ്ചയായി ആനശല്യം രൂക്ഷമാണ്. കുട്ടിയാനയടക്കം ആനക്കൂട്ടം ഈ മേഖലയിൽ എത്താറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു

Thiruvananthapuram
English summary
Adivasi man dead for elephant attack in Vithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X