തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'കൂടെ നിന്ന ആള്‍ക്കാരുടെ പ്രവര്‍ത്തികളാണ് വേദനിച്ചത്'; സൈബര്‍ അറ്റാക്കിനെ കുറിച്ച് അനുപമയും അജിത്തും

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവവുമായിരുന്നു ദത്ത് വിവാദം. പെറ്റമ്മയറിയാതെ കുഞ്ഞിനെ ആന്ധ്രയിലെ ദമ്പതികള്‍ക്ക് ദത്ത് നല്‍കുകയായിരുന്നു. എന്നാല്‍ സംഭവം വിവാദമയപ്പോള്‍ കുഞ്ഞിനെ ഡി എന്‍ എ പരിസോധിച്ച് കേരളത്തിലേക്ക് എത്തിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിടുകയായിരുന്നു. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്.

ചിദംബരത്തെ മടക്കി അയക്കുമോ രാഹുല്‍ ഗാന്ധി; ട്വിസ്റ്റ് പ്രതീക്ഷിച്ച് തമിഴ്‌നാട്, 3 സീറ്റ് ഡിഎംകെയ്ക്ക്ചിദംബരത്തെ മടക്കി അയക്കുമോ രാഹുല്‍ ഗാന്ധി; ട്വിസ്റ്റ് പ്രതീക്ഷിച്ച് തമിഴ്‌നാട്, 3 സീറ്റ് ഡിഎംകെയ്ക്ക്

എന്നാല്‍ ഇപ്പോഴിതാ അനുപമയുടെ ഒരു അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സി പി എമ്മില്‍ സൈബര്‍ സഖാക്കളുടെ പ്രവര്‍ത്തന ശൈലി എങ്ങനെയാണെന്നും കുഞ്ഞിനെ നഷ്ടപ്പെട്ടപ്പോഴുണ്ടായ വേദനയെ കുറിച്ചുമാണ് അനുപമ വെളിപ്പെടുത്തുന്നത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് സൈബര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പട്ടിട്ടുണ്ടെന്നാണ് അനുപമയും ഭര്‍ത്താവ് അജിത്തും പറയുന്നു.

anupama

ദത്ത്് വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയപ്പോള്‍ ഇതേ സഖാക്കള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞെന്ന് അനുപമയും അജിത്തും പറയുന്നു. സൈബര്‍ ആക്രമണത്തില്‍ ഏറ്റവും വേദനിച്ചത് കൂടെ നിന്ന ആള്‍ക്കാരുടെ പ്രവര്‍ത്തികളാണെന്നും അവര്‍ പറയുന്നു. കൗമുദി ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരുടെയും തുറന്നുപറച്ചില്‍.

പാര്‍ട്ടിക്ക് വേണ്ടി അവര്‍ നമ്മളെയും മോശം പറയുകയായിരുന്നു. ഒരു സമയത്ത് ഞങ്ങളും ഈ പാര്‍ട്ടി പേജുകളില്‍ ആക്ടീവ് ആയിരുന്നു. എന്നെക്കാളും കൂടുതല്‍ ആക്ടീവായിരുന്നു അജിത്തേട്ടന്‍. അതേ ആള്‍ക്കാരാണ് ഞങ്ങള്‍ക്കെതിരെ തിരിഞ്ഞതെന്ന് അനുപമ പറയുന്നു. ദത്ത് വിവാദത്തില്‍ തന്റെ കുടുംബത്തെ സംരക്ഷിക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്നും അനുപമ പറയുന്നു. പുരോഗമനം എത്രയൊക്കെ പറഞ്ഞാലും അതൊക്കെ പറച്ചിലില്‍ മാത്രമേ ഉണ്ടാകൂ. ഞങ്ങളുടെ അനുഭവം അതാണ്.

'ജാസ്മിൻ സ്ത്രീസമൂഹത്തിനു തന്നെ ശാപം: ലക്ഷ്മീ ഉദാത്തമായ മാതൃഭാവം'; വിവാദമായി താരതമ്യക്കുറിപ്പ്'ജാസ്മിൻ സ്ത്രീസമൂഹത്തിനു തന്നെ ശാപം: ലക്ഷ്മീ ഉദാത്തമായ മാതൃഭാവം'; വിവാദമായി താരതമ്യക്കുറിപ്പ്

പാര്‍ട്ടിയില്‍ നിന്നപ്പോള്‍ അവര്‍ പറയുന്ന പുരോഗമനം ഒരുപാട് വിശ്വസിച്ചിട്ടുണ്ട്. അതിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്ന് വിട്ടിറങ്ങിയപ്പോഴാണ് അവരുടെ മനസിലിരിപ്പ് എന്താണെന്ന് വ്യക്തമായത്. പാര്‍ട്ടി കൂടെ നില്‍ക്കുന്നുണ്ടെന്ന് തോന്നിപ്പിച്ചാണ് അവഗണിച്ചത്. പാര്‍ട്ടി അനുപമയ്‌ക്കൊപ്പമാണ്, എന്നാല്‍ അടുത്ത ഡയലോഗ് അനുപമ കുഞ്ഞിനെ കളഞ്ഞതല്ലേ എന്നാണ്. പാര്‍ട്ടിയിലെ സൈബര്‍ സഖാക്കള്‍ അനുപമയ്‌ക്കെതിരാണെന്നും ഇരുവരും പറയുന്നു.

Recommended Video

cmsvideo
Ajith's first wife talks about Anupama issue

ഞങ്ങളെ പിന്തുണയ്ക്കാന്‍ ചില നേതാക്കള്‍ ഉണ്ടായിട്ടുണ്ട്. ശ്രീമതി ടീച്ചറൊക്കെ ഒരു പരിധി വരെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എത്ര സ്ത്രി സമത്വം, മുന്നേറ്റം എന്നൊക്കെ പറഞ്ഞാലും അതൊക്കെ പറച്ചലിലില്‍ മാത്രമേ ഉള്ളൂ. ബൃന്ദാ കരാട്ടൊക്കെ നല്ല രീതിയില്‍ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ പുരുഷമേധാവിത്വമാണ് ഇതിനൊക്കെ തടസം സൃഷ്ടിച്ചത്. കാരണം ബൃന്ദാ കരാട്ടിനെ പോലെയുള്ളവരുടെ വാക്കുകള്‍ അവഗണിക്കപ്പെടണമെങ്കില്‍ അതിന് കാരണം പുരുഷ മേധാവിത്വമായിരിക്കുമെന്നും അനുപമ പറഞ്ഞു.

Thiruvananthapuram
English summary
Adoption controversy: Anupama and Ajith talk about cyber attack, Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X