ദത്ത് വിവാദം; സർക്കാർ അനുപമയ്ക്ക് ഒപ്പം ഉണ്ടായിരുന്നു; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്
ദത്ത് വിവാദം; സർക്കാർ അനുപമയ്ക്ക് ഒപ്പം ഉണ്ടായിരുന്നു; ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കുഞ്ഞിന്റെ അമ്മ അനുപമയ്ക്ക് ഒപ്പം സർക്കാർ ഉണ്ടായിരുന്നു എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്. അനുപമയ്ക്ക് എത്രയും വേഗം കുഞ്ഞിനെ കിട്ടട്ടേ എന്നും വകുപ്പ് തല അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അനുപമയുടെ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാ ദമ്പതികൾക്ക് ദത്ത് നടപടി പ്രകാരം ഇനി മുൻഗണന ലഭിക്കും എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഇക്കാര്യം ആന്ധ്രാ ദമ്പതികളെ അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് മുൻഗണന നൽകണമെന്ന് ദേശീയ അഡോപ്ഷൻ ഏജൻസിയെ അറിയിച്ചതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അമ്മ അറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ ഒടുവിൽ കുട്ടിയുടെ യഥാർത്ഥ അമ്മയായ അനുപമയ്ക്കും അച്ഛന്‍ അജിത്തിനും കിട്ടുകയാണ്. കുഞ്ഞ് അനുപമയുടേതും പങ്കാളി അജിത്തിന്‍റേതുമാണെന്ന ഡി എൻ എ ഫലം വന്നതാണ് കേസിൽ നിർണ്ണായകം ആയത്. ഫലം വന്നതിന് പിന്നാലെ അനുപമയും അജിത്തും നിർമ്മലാ ശിശു ഭവനിൽ എത്തി കുഞ്ഞിനെ കണ്ടു. ഉടൻ കുഞ്ഞിനെ തിരികെ കിട്ടും എന്നാണ് പ്രതീക്ഷ എന്നും കുഞ്ഞിന്റെ അമ്മ അനുപമ പറഞ്ഞു.
കുഞ്ഞിന്‍റെ യഥാർത്ഥ അച്ഛനെയും അമ്മയെയും തിരിച്ചറിഞ്ഞതോടെ ഇനി വെറും സാങ്കേതിക നടപടിക ക്രമങ്ങൾ മാത്രമാണ് ബാക്കിയായുള്ളത്. സി ഡബ്ള്യൂ സി കോടതിയിൽ നൽകിയ ഫ്രീ ഫോർ അഡോപ്ഷന്‍ ഡിക്ളറേഷൻ സർട്ടിഫിക്കറ്റ് ഇനി റദ്ദാക്കും. സി ഡബ്ള്യൂ സിക്ക് തന്നെ കുഞ്ഞിനെ അനുപമയ്ക്ക് വേണമെങ്കില്‍ കൈമാറാം. പക്ഷെ വലിയ നിയമക്കുരുക്കായ കേസായതിനാൽ കോടതിയുടെ അനുമതിയോടെയാകും നടപടികൾ. 30 നാണ് കേസ് ഇനി തിരുവനന്തപുരം കുടുംബകോടതി പരിഗണിക്കുന്നത്. പുതിയ സാഹചര്യത്തിൽ കോടതിയെ മുൻകൂട്ടി ഡി എ ൻഎ ഫലം അറിയിക്കാനും സാധ്യതയുണ്ട്.
എന്നാല്‍ , അനുപമയുടെ കുഞ്ഞിന്‍റെ ദത്ത് നടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമിതിയും ഇടപെട്ടില്ല എന്നതിന്റെ തെളിവുകളും മൊഴികളും അന്വേഷണത്തിന്‍റെ അദ്യഘട്ടത്തില്‍ തന്നെ കിട്ടിയിരുന്നു. കുഞ്ഞ് ദത്ത് പോകുന്നതിന് മുമ്പ് തന്നെ അനുപമ കുഞ്ഞിനെ തേടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുമ്പാകെ പരാതിയുമായി എത്തിയതിനും തെളിവുകളുണ്ട്.
ഏപ്രില്‍ മാസം 22 - ന് സിറ്റിംഗ് നടത്തിയതായി തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ആ സമയത്ത് ഇടപെട്ടിരുന്നു എങ്കില്‍ ദത്ത് തടസ്സം ആകുമായിരുന്നു എന്നും അനുപമ അടക്കം നിരവധി പേര്‍ മൊഴി കേസിൽ നല്‍കിയിട്ടുണ്ട്. അനുപമയുടെ പരാതി കേട്ടിട്ടും പൊലീസില്‍ വിവരമറിയിക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തയ്യാറായില്ല എന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. എന്‍ സുനന്ദ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.
ദത്ത് പോയതിന് ശേഷം നാലാംദിവസം അനുപമ വീണ്ടും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലെത്തിയിരുന്നു. അതേദിവസം ശിശുക്ഷേമ സമിതിയിലും എത്തി. എന്നിട്ടും അനങ്ങിയില്ല. ഒക്ടോബര്‍ 14 ന് സംഭവം ദൃശ്യമാധ്യമത്തിലൂടെ പുറത്തുവന്നതിന് ശേഷവും ഒക്ടോബര്‍ 16 ന് കുടുംബകോടതിയില്‍ ശിശുക്ഷേമ സമിതി ഇടപെടാത്തതും വീഴ്ചയ്ക്ക് തെളിവാണ്. അനുപമയുടെ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞാക്കി രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും നേരത്തെ തന്നെ വിവാദമായിരുന്നു. വനിതാ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ട് അടുത്താഴ്ച സര്‍ക്കാരിന് കിട്ടുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്












Click it and Unblock the Notifications