ഒരിടവേളയ്ക്ക് ശേഷം വീണ്ടും മദ്യശാലകൾ തുറന്നു; പലയിടത്തും നീണ്ടനിര; കുടിയന്മാർ ഹാപ്പി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് വീണ്ടും മദ്യശാലകൾ തുറന്നതോടെ പലയിടത്തും നീണ്ട ക്യൂ അനുഭവപ്പെട്ടു.കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമായിരുന്നു മദ്യവിൽപ്പന. ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞ സ്ഥലങ്ങളിലാണ് മദ്യശാലകളും, ബാറുകളും തുറക്കാൻ സർക്കാർ അനുമതി നൽകിയിട്ടുള്ളത്.
ബെവ്ക്കോ ഔട്ട്ലെറ്റുകൾക്ക് മുന്നില്‍ വലിയ തിരക്ക് അനുഭവപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങൾ എക്സൈസ് വകുപ്പ് നേരത്തെ തന്നെ ഏര്‍പ്പെടുത്തിയിരുന്നു.മാസങ്ങളോളം മദ്യം കിട്ടിയില്ലെങ്കിലും മദ്യശാലകള്‍ തുറന്നതോടെ കുടിയന്മാരെല്ലാം സന്തോഷവാന്മാരായി. അളവില്‍ കൂടുതല്‍ മദ്യം ലഭിക്കാത്തത് ചിലരെ അസ്വസ്ഥരാക്കിയതും മദ്യവിൽപ്പന ശാലകളിലെ പതിവ് കാഴ്ചകളായിരുന്നു.

ബാറുകളിലും ബെവ്ക്കോ ഔട്ട്ലെറ്റുകളിലും തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മദ്യപന്മാർ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പൊലീസിൻ്റെ പരിശോധനയുമുണ്ടായിരുന്നു. മദ്യം വാങ്ങാനെത്തുന്നവർ മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പാലിക്കുന്നുണ്ടോ എന്നറിയാൻ ആയിരുന്നു കർശന പരിശോധനകൾ.
സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ
അതിനിടെ, മദ്യം പാഴ്‌സല്‍ വില്‍പനയും പുനരാരംഭിച്ചു. ബെവ്ക്യു ടോക്കണില്ലാതെ ഔട്ട്‌ലറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും മദ്യം പാഴ്‌സലായി വാങ്ങാം.ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളിലാണ് മദ്യം പാഴ്‌സലായി ലഭിക്കുക.എന്നാല്‍, ക്ലബുകളില്‍ മദ്യവിതരണം തുടങ്ങിയിട്ടില്ല. ഔട്ട്‌ലറ്റുകളിലെ അതേ വിലയിലാണ് ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യവും ബിയറും വൈനും വില്‍ക്കുന്നത്.
കൊവിഡ് രണ്ടാം വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 26നാണ് സംസ്ഥാനത്തെ മദ്യശാലകൾക്ക് പൂട്ട് വീണത്.തിരക്ക് ഒഴിവാക്കാന്‍ മൊബൈല്‍ ആപ്പ് വഴി സ്ലോട്ട് ബുക്ക് ചെയ്തുള്ള വില്‍പ്പനയ്ക്കാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്.അതേ സമയം , ആപ്പിന്റെ പ്രായോഗിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് സാമൂഹ്യ അകലം ഉറപ്പുവരുത്തി വില്‍പന നടത്താന്‍ തീരുമാനിച്ചത്. ഇക്കാര്യം കഴിഞ്ഞ ദിവസം എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ 'വൺ ഇന്ത്യ മലയാള'ത്തോട് വെളിപ്പെടുത്തിയിരുന്നു.
ഒരു പക്ഷേ,ബെവ് ക്യു ആപ്പുമായി മുന്നോട്ട് പോയാൽ മദ്യശാലകൾ തുറക്കുന്നത് നീട്ടേണ്ടി വരുമെന്ന റിപ്പോർട്ടും ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചിരുന്നു.ഇതേ തുടർന്നാണ് തീരുമാനം പുനഃപരിശോധിക്കാൻ സർക്കാർ തലത്തിൽ ധാരണയായത്.
തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം












Click it and Unblock the Notifications