Get Updates
Get notified of breaking news, exclusive insights, and must-see stories!

'വാപ്പയെ അടിക്കാന്‍ തുടങ്ങിയതോടെ ഷോക്കായിപ്പോയി'; ഗുണ്ടാ ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ വാക്കുകൾ...

'വാപ്പയെ അടിക്കാന്‍ തുടങ്ങിയതോടെ ഷോക്കായിപ്പോയി'; ഗുണ്ടാ ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ വാക്കുകൾ...

തിരുവനന്തപുരം : തിരുവനന്തപുരം പോത്തനകോട് നടന്ന ഗുണ്ടാ ആക്രമണത്തിൽ പ്രതികരണവുമായി ആക്രമിക്കപ്പെട്ട പെൺകുട്ടി. യാത്രക്കാരായ അച്ഛനും മകൾക്കും നേരെയാണ് ആക്രമണം നടന്നത്. നാലംഗ ഗുണ്ടാ സംഘമായിരുന്നു ആക്രമണത്തിന് പിന്നിൽ.

വെഞ്ഞാറമൂട് സ്വദേശിയായ ഷാ, അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകൾ എന്നിവർക്ക് നേരെയാണ് ഗുണ്ടകൾ ആക്രമണം നടത്തിയത്.
ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ പ്രതികരണം ഇങ്ങനെ :-

attack

തന്റെ 'വാപ്പയെ അടിക്കാന്‍ തുടങ്ങിയതോടെ ഷോക്കായിപ്പോയി, അവര്‍ ഒത്തിരി മോശമായി സംസാരിച്ചു.. വാപ്പയെ അടിക്കല്ലേ എന്ന് പറഞ്ഞു. അപ്പോ8 എന്നെയും അടിച്ചു അവർ. നീതി കിട്ടും വരെ മുന്നോട്ട് പോകാനാണ് തീരുമാനം - ഗുണ്ടാസംഘങ്ങളെയും ക്രിമിനലുകളും അമര്‍ച്ച ചെയ്യാന്‍ പോലീസിന്റെ 'കാവല്‍' പദ്ധതി പ്രഖ്യാപിച്ച് ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാ ആക്രമണമുണ്ടായിരിക്കുന്നത്.

ഇന്നലെ രാത്രി 8.30 - ന് തിരുവനന്തപുരം പോത്തൻകോട് വെച്ചാണ് ഇരുവരും ആക്രമിക്കപ്പെട്ടത്. ഫൈസലിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് ഇവരെ മർദിച്ചത്. കേസിൽ പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു നാലംഗ ഗുണ്ടാ സംഘം. തുടർന്ന് യാത്രക്കാരായ അച്ഛനും മകളെയും കണ്ട നാലംഗ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമിക്കുക മാത്രമായിരുന്നില്ല ലക്ഷ്യം, തുടർന്ന്, പെൺകുട്ടിയെ കടന്ന് പിടിക്കാനും ഇവർ ശ്രമം നടത്തി. പെൺകുട്ടിയുടെ മുഖത്ത് അടിക്കുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മുടിയിൽ കുത്തി പിടിച്ചു.

ഇരുവരെയും കാറ് ബ്ലോക്ക് ചെയ്തു എന്ന് ആരോപിച്ചാണ് ആക്രമണം എന്ന് പരാതിക്കാരൻ വ്യക്തമാക്കി. തന്നെ മുഖത്ത് അടിച്ചെന്നും മകളെയും മർദ്ദിച്ചു എന്നും പരാതിക്കാരൻ പറഞ്ഞു. ഇന്നലെ തന്നെ ആക്രമണ വിവരം പൊലീസിനെ അറിയിച്ചു. സംഭവത്തിൽ പരാതിയും പോലീസിൽ നൽകി. ഇന്ന് പൊലീസ് മകളുടെ അടക്കം മൊഴി എടുത്തുവെന്നും അദ്ദേഹം വിശദീകരിച്ചു. അതേ സമയം, നിരവധി കേസുകളിൽ പ്രതിയാണ് ഫൈസൽ. മാസങ്ങൾക്ക് മുൻമ്പ് പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ മുളക് പൊടി എറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ച് നൂറ് പവൻ സ്വർണ്ണം കവർന്ന കേസും ഇയാൾ പ്രതിയാണ്.

എന്നാൽ, കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് ഗുണ്ടാ ആക്രമണം ഉണ്ടായതായാണ് വിവരം. ജില്ലയിലെ ബാലരാമപുരത്ത് ആണ് സംഭവം. ലഹരിയ്ക്ക് അടിമകളായ യുവാക്കള്‍ രണ്ട് പേരെ വെട്ടുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ബൈക്കിൽ എത്തിയ രണ്ടു യുവാക്കളാണ് പത്തിലധികം വാഹനങ്ങള്‍ തകര്‍ത്തത്. ആക്രമണത്തിൽ കാര്‍ യാത്രക്കാരനായ ജയചന്ദ്രന്‍, ബൈക്ക് യാത്രക്കാരിയായ ഷീബാ കുമാരി എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+