തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് ചതിച്ചു: ആംബുലൻസിൽ അതിർത്തി കടക്കാൻ മൂന്ന് മണിക്കൂർ കാത്തിരിപ്പ്, മൃതദേഹം വിട്ടുനൽകാൻ താമസം!

Google Oneindia Malayalam News

തിരുവനന്തപുരം: ചെന്നൈയിൽ നിന്ന് മൃതദേഹവുമായെത്തിയ ആംബുലൻസ് അതിർത്തി കടക്കാൻ കാത്തിരുന്നത് മൂന്ന് മണിക്കൂർ. ഇതോടെ ആംബുലൻസിലുണ്ടായിരുന്ന മരിച്ചയാളുടെ ഭാര്യയും മകളും ഈ സമയം മുഴുവനും ആംബുലൻസിനുള്ളിൽ തന്നെ കഴിയേണ്ടിവരികയും ചെയ്തു. ചൊവ്വാഴ്ച കേരള- തമിഴ്നാട് അതിർത്തിയായ ഇഞ്ചിവിള ചെക്ക്പോസ്റ്റിലായിരുന്നു സംഭവം. ചെന്നൈയിൽ മരിച്ച പേരൂർക്കട സ്വദേശിയായ സുരേഷിന്റെ മൃതദഹേത്തിനൊപ്പം ചെന്നൈയിൽ നിന്നെത്തിയവരാണ് അതിർത്തിയിൽ കുടുങ്ങിപ്പോയത്.

അജിത് ജോഗി 'കോമ'യില്‍; ഇഷ്ടഗാനങ്ങള്‍ കേട്ട് എഴുന്നേല്‍ക്കുമോ? ഡോക്ടര്‍മാര്‍ ചെയ്യുന്നത്അജിത് ജോഗി 'കോമ'യില്‍; ഇഷ്ടഗാനങ്ങള്‍ കേട്ട് എഴുന്നേല്‍ക്കുമോ? ഡോക്ടര്‍മാര്‍ ചെയ്യുന്നത്

ചെന്നൈ കൊറോണ വൈറസ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുന്ന പ്രദേശമായതിനാൽ മരിച്ച വ്യക്തിയുടെ കൊറോണ പരിശോധനാ ഫലം അധികൃതർ ആവശ്യപ്പെടുകയായിരുന്നു. ഫലം നൽകാതെ അതിർത്തി കടത്തിവിടാൻ കഴിയില്ലെന്ന നിലപാടും അധികൃതർ സ്വീകരിച്ചു. എന്നാൽ മൃതദേഹത്തിനൊപ്പമെത്തിയ ഭാര്യയെയും പത്തുവയസ്സുകാരിയായ മകളെയും തിരിച്ചയയ്ക്കാൻ അധികൃതർ തയ്യാറായില്ല. ഇതോടെ നിബന്ധനകളോടെ കേരളത്തിലേക്ക് കടക്കാൻ അനുവദിക്കുകയായിരുന്നു.

suicide-1

Recommended Video

cmsvideo
അന്തർസംസ്ഥാന യാത്രക്ക് ഒരുങ്ങുന്നവർക്കും കേരളത്തിൽ നിന്നുള്ള ഇ പാസ്സ് നിർബന്ധം

ഹൃദയാഘാതം മൂലം മരിച്ച സുരേഷിന് കൊറോണ വൈറസ് പരിശോധനാ ഫലം ആവശ്യമില്ലെന്ന് അറിയിച്ച ആശുപത്രി അധികൃതർ മരണസർട്ടഫിക്കറ്റ് മാത്രമാണ് നൽകിയിരുന്നത്. എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ശേഷം കൊറോണ വൈറസ് പരിശോധന നടത്താമെന്ന നിലപാടാണ് ഉദ്യോഗസ്ഥർ ഒടുവിൽ സ്വീകരിച്ചത്. ഇതോടെ എട്ട് മണിയോടെ മൃതദേഹം പോലീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജേജിലെത്തിച്ച് പരിശോധന നടത്തുകയായിരുന്നു. എന്നാൽ ഫലം വന്നാൽ മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളൂ. അണ്ണാമല സർവ്വകലാശാലയിൽ സ്പെഷ്യൽ ഓഫീസറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു മരിച്ച സുരേഷ്.

ഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യംഉരുളക്കിഴങ്ങ് സ്വര്‍ണ്ണമാക്കിയ ശേഷം പപ്പുവിന്റെ അടുത്ത മാജിക്; വീഡിയോ കണ്ടത് 5 ലക്ഷം; യാഥാര്‍ത്ഥ്യം

കൊവിഡ് ഒഴിയും മുൻപ് മറ്റ് പകർച്ചവ്യാധികളും! സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും!കൊവിഡ് ഒഴിയും മുൻപ് മറ്റ് പകർച്ചവ്യാധികളും! സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും!

Thiruvananthapuram
English summary
After three hours In Injivila check-post, Kerala officials allow a family with a dead body to cross the check post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X