തിരുവനന്തപുരത്ത് ഗുണ്ടാ അക്രമം; വിനിതാ പൊലീസുകാരിക്കുള്‍പ്പെടെ പരിക്കേറ്റു
തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വീണ്ടും ഗുണ്ടകളുടെ അക്രമം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. ആക്രമണത്തില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റു. രാത്രി ഏകദേശം 10.30 ഓടെയാണ് സംഭവം. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന പാറാശാല സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥയായ ബിജുവിന്റെ സഹോദരി ഷീജിക്കും മര്‍ദ്ദനമേറ്റു.
കഴിഞ്ഞ ദിവസം ഇവരുടെ വീടിന് സമീപം വീടുകയറി ഗുണ്ടാ സംഘം ആക്രമിച്ചിരുന്നു. ഈ വിവരം പൊലീസിനോട് പറഞ്ഞുവെന്നാരോപിച്ചാണ് ഗുണ്ടാ സംഘം ഇവരെ അക്രമിച്ചത്. ഇന്നലെ നടന്ന ആക്രമണത്തിലെ പ്രതികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതേ കേസിലെ പ്രതികളാണ് ഇന്നത്തെ ആക്രണത്തിനും പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം വിഴിഞ്ഞം ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാരനെ അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു. പമ്പില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞതിനാണ് വെട്ടിയത്. ബൈക്കില്‍ എത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്.

ബൈക്കില്‍ വന്ന രണ്ട് യുവാക്കളില്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചത് പെട്രോള്‍ പമ്പിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട യുവാക്കള്‍ പോയി വെട്ടുക്കത്തിയുമായി തിരികെ വന്ന് വെട്ടുകയായിരുന്നുവെന്ന് പമ്പിലെ മറ്റ് ജീവനക്കാര്‍ പറഞ്ഞു. ആക്രണത്തില്‍ ജീവനക്കാരന്റെ ഇടതു കൈക്ക് പരിക്കേല്‍ക്കുകയായിരുന്നു.
Recommended Video
സംസ്ഥാന തലസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ 21 ഗുണ്ടാ ആക്രമങ്ങളാണ് നടന്നതെന്നാണ് കണക്കകുകള്‍ സൂചിപ്പിക്കുന്നത്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാന്‍ കാരണമെന്നാണ് ഉയരുന്ന ആക്ഷേപം. കേരളത്തിന്റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണുള്ളതെന്നത് പോലുള്ള വിമര്‍ശനങ്ങളാണ് പ1ലീസിനെതിരെ ഉയരുന്നത്. ഗുണ്ടകളുടെ അക്രമം തുടരുന്ന സാഹചര്യത്തില്‍ ഭീതിയോടെയാണ് ജനം കഴിയുന്നത്.തുടര്‍ച്ചയായ ഗുണ്ടാ ആക്രമങ്ങളുടെ പശ്ചാത്തലത്തില്‍ 220 പിടികിട്ടാപ്പുള്ളികളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 403 പേരും പൊലീസ് പിടിയിലായി. തലസ്ഥാനത്ത് 1200 ഇടങ്ങളിലാണ് ഇന്ന് പൊലീസ് റെയ്ഡ് നടത്തിയത്. 68 ലഹരി മരുന്ന് കേസുകളും രജിസ്റ്റര്‍ ചെയ്തു.












Click it and Unblock the Notifications