ദുബായിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി
തിരുവനന്തപുരം: ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (IX 539) അടിയന്തിരമായി തിരിച്ചിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് ഏതാണ്ട് ഒരു മണിക്കുറിന് ശേഷം വിമാനം തിരിച്ചിറക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1: 19 ന് ആണ് വിമാനം പുറപ്പെട്ടത്. 3: 53 ന് ആണ് വിമാനം തിരിച്ചിറക്കിയത്.
എസിയിലാണ് തകരാർ കണ്ടെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. വിമാനത്തിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത് ഇവരെല്ലാവരും സുരക്ഷിതരാണെന്നാണ് അധികൃതർ അറിയിച്ചത്. എയർ ഇന്ത്യൻ എക്സപ്രസിന്റേത് തന്നെ മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഉടൻ ദുബായിലേക്ക് കൊണ്ടുപോകും.
അതേസമയം, എയർ ഇന്ത്യ വിമാനത്തിന്റെ ന്യൂഡൽഹി- തിരുവനന്തപുരം വിമാനം എട്ട് മണിക്കൂർ വൈകിയാണ് ഞായറാഴ്ച തിരുവനന്തപുരത്ത് എത്തിയത്. ഇന്നലെ രാത്രി 9.45 ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്ന് രാവിലെ ആറ് മണിക്കാണ് പുറപ്പെടുന്നത്. പൈലറ്റ് എത്താൻ വൈകിയെന്ന കാരണ പറഞ്ഞാണ് വിമാനം പുറപ്പെടാൻ വൈകിയത്.
എട്ട് മണിക്കൂറാണ് വിമാനം പുറപ്പെടാനായി യാത്രക്കാർ കാത്തുനിൽക്കേണ്ടി വന്നത്. അതേസമയം ഇന്നലെയും എയർ ഇന്ത്യയുടെ വിമാനം വൈകുന്ന അവസ്ഥ ഉണ്ടായി. പൈലറ്റ് ഉറങ്ങിയത് കാരണമാണ് വിമാനം പുറപ്പെടാൻ വൈകിയത്. മുംബൈയിൽ നിന്ന് കോഴിക്കോടേക്കുള്ള വിമാനമാണ് വൈകിയത്.












Click it and Unblock the Notifications