തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യയുടെ രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് രണ്ട് അന്താരാഷ്ട്ര സർവീസുകൾ കൂടി ആരംഭിക്കുന്നു. തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് നവംബർ 30 മുതലും തിരുവനന്തപുരം-ദമ്മാം സർവീസ് 2022 ഡിസംബർ 1 മുതലും ആരംഭിക്കും.

തിരുവനന്തപുരം-ബഹ്‌റൈൻ സർവീസ് (IX 573) ബുധൻ, ഞായർ ദിവസങ്ങളിൽ വൈകിട്ട് 05.35 ന് പുറപ്പെട്ട് 08.05 ന് (പ്രാദേശിക സമയം) എത്തിച്ചേരും. തിരികെ (IX 574) ബഹ്‌റൈനിൽ നിന്ന് രാത്രി 09.05 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 04.25 ന് തിരുവനന്തപുരത്ത് എത്തും.

air india new

Viral VIdeo: സന്തൂര്‍ മമ്മി..സാരിയുടുത്ത് ജിമ്മില്‍ വര്‍ക്കഔട്ടുമായി 56കാരി അമ്മായിമ്മ; വീഡിയോViral VIdeo: സന്തൂര്‍ മമ്മി..സാരിയുടുത്ത് ജിമ്മില്‍ വര്‍ക്കഔട്ടുമായി 56കാരി അമ്മായിമ്മ; വീഡിയോ

തിരുവനന്തപുരം-ദമ്മാം വിമാനം (IX 581) ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 05.35-ന് പുറപ്പെട്ട് 08.25 ന് (പ്രാദേശിക സമയം) എത്തും. തിരികെ (IX 582) ദമ്മാമിൽ നിന്ന് രാത്രി 09.25 ന് (പ്രാദേശിക സമയം) പുറപ്പെട്ട് പുലർച്ചെ 05.05ന് എത്തിച്ചേരും. 180 പേർക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 737-800 വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. രണ്ട് സർവീസുകൾക്കും ബുക്കിംഗ് ആരംഭിച്ചു.

'ഞങ്ങള്‍ സന്തോഷത്തോടെ വിവാഹിതരാകുന്നു, കാരണം നിങ്ങളാണ്'; വൈറലായി ദമ്പതികളുടെ വിവാഹക്കത്ത്'ഞങ്ങള്‍ സന്തോഷത്തോടെ വിവാഹിതരാകുന്നു, കാരണം നിങ്ങളാണ്'; വൈറലായി ദമ്പതികളുടെ വിവാഹക്കത്ത്

തിരുവനന്തപുരം - ബഹ്റൈൻ സെക്ടറിൽ സർവീസ് നടത്തുന്ന രണ്ടാമത്തെ എയർലൈൻ ആയിരിക്കും എയർ ഇന്ത്യ എക്സ്പ്രസ്. ഗൾഫ് എയർ ഈ റൂട്ടിൽ ആഴ്ചയിൽ 7 സർവീസുകൾ നടത്തുന്നുണ്ട്. തിരുവനന്തപുരം - ദമ്മാം സെക്ടറിൽ ഇത് ആദ്യ സർവീസ് ആണ്..

5 ലക്ഷം കൊടുത്ത് വീട് വാടകയ്‌ക്കെടുത്തു; ആധാരം വെച്ച് ഉടമ കടമെടുത്തു; 5 അംഗ കുടുംബം പെരുവഴിയില്‍5 ലക്ഷം കൊടുത്ത് വീട് വാടകയ്‌ക്കെടുത്തു; ആധാരം വെച്ച് ഉടമ കടമെടുത്തു; 5 അംഗ കുടുംബം പെരുവഴിയില്‍

അതേസമയം,മസ്‌കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാർക്ക് അധിക ബാ​ഗേജ് ഓഫർ എയർ ഇന്ത്യ എക്സപ്രസ് അവതരിപ്പിച്ചിട്ടുണ്ട്.

സൗജന്യ ബാഗേജ് പരിധി പത്തു കിലോയാണ് എയർ‌ ഇന്ത്യ എക്സ്പ്രസ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഈ മാസം അവസാനം വരെ 40 കിലോ ബാഗേജ് ആനുകൂല്യം അനുവദിക്കുമെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഏഴ് കിലോ ഹാൻഡ് ബാഗേജ് പരിധിക്ക് പുറമെയാണിത്. ഒമാൻ ദേശീയ ദിനത്തോട് അനുബന്ധിച്ച് അനുവദനീയമായ ലഗേജിൻറെ ഭാരം ഗോ ഫസ്റ്റ് എയർലൈൻ വർധിപ്പിച്ചിരുന്നു. മസ്കറ്റ്-കണ്ണൂർ സെക്ടറുകളിൽ ഇനി മുതൽ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം. നേരത്തെ ഇത് 30 കിലോഗ്രാം ആയിരുന്നു.

Thiruvananthapuram
English summary
Air India is starting two more international services from Thiruvananthapuram airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X