തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിലെ ആദ്യത്തെ ശീതികരിച്ച ബസ് ടെര്‍മിനൽ തിരുവനന്തപുരത്ത്, എകെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

Google Oneindia Malayalam News

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ തിരുവനന്തപുരത്ത് നിന്നുള്ള സൂപ്പര്‍ ക്ലാസ് ബസ്സുകളുടെ സര്‍വ്വീസ് ഇനി സ്വിഫ്റ്റ് സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലില്‍ നിന്ന് ആരംഭിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ. തിരുവനന്തപുരം സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിന്റെയും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിര്‍വഹിച്ചു.

കേരളത്തിലെ തന്നെ ആദ്യത്തെ ശീതികരിച്ച ബസ് ടെര്‍മിനലാണ് ഇത് എന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി. പൂര്‍ണ്ണമായും സജ്ജമാകുന്നതോടെ ഇവിടെ യാത്രക്കാര്‍ക്കുള്ള ആധുനിക നിലവാരത്തിലുള്ള റസ്റ്റ് റൂമുകള്‍, കടകള്‍, ഹോട്ടലുകള്‍ എന്നിവയും ഉണ്ടാകും. ടെര്‍മിനലിനോടൊപ്പം സഞ്ചാരികള്‍ക്കായി ബോട്ട് ജെട്ടിയും വിഭാവനം ചെയ്തിരിക്കുന്നത് വഴി വേളിയടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കും എന്നും മന്ത്രി അറിയിച്ചു.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

bus

ആനയറയില്‍ നിന്ന് ദീര്‍ഘദൂര സര്‍വ്വീസുകള്‍ ആരംഭിക്കുന്നതോടെ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആനയറയിലെ സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനലിലേക്കും തിരിച്ചും ഫീഡര്‍ ബസ് സര്‍വ്വീസുകളും ക്രമീകരിക്കും. വിമാനത്തിന്റെ സമയമനുസരിച്ച് ചില ദീര്‍ഘദൂര ബസ്സുകള്‍ എയര്‍പോര്‍ട്ട് വഴി സര്‍വ്വീസ് നടത്തുന്നതിനും ക്രമീകരണമുണ്ടാകും എന്നും മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി.

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

വട്ടിയൂർക്കാവിൽ കോൺഗ്രസ് ഇറക്കുന്നത് വീണയെയോ? വീണ എസ് നായർ പ്രതികരിക്കുന്നുവട്ടിയൂർക്കാവിൽ കോൺഗ്രസ് ഇറക്കുന്നത് വീണയെയോ? വീണ എസ് നായർ പ്രതികരിക്കുന്നു

സിപിഎം നിര്‍ദേശിച്ചു; രാമചന്ദ്രന്‍ കടന്നപ്പള്ളി വീണ്ടും മത്സരിക്കുന്നു, കോണ്‍ഗ്രസ് വിയര്‍ക്കുംസിപിഎം നിര്‍ദേശിച്ചു; രാമചന്ദ്രന്‍ കടന്നപ്പള്ളി വീണ്ടും മത്സരിക്കുന്നു, കോണ്‍ഗ്രസ് വിയര്‍ക്കും

Thiruvananthapuram
English summary
AK Saseendran inaugurated Super class bus terminal at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X