പ്രതി ചുവന്ന സ്‌കൂട്ടറുകാരനും അല്ലെങ്കില്‍ പിന്നെയാര്? പോലീസിന്റെ മെല്ലെപ്പോക്കിന് കാരണം?
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസായ
എകെജി സെന്ററിന് നേരെ ആക്രമണം നടന്നിട്ടും വിഷയം കേരളത്തില്‍ കത്തിപ്പടരുമ്പോഴും പ്രതിയെ കണ്ടെത്താതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. ജൂണ്‍ 30 ന് രാത്രി 11.24ന് ആണ് എകെജി സെന്ററിന് താഴെ എകെജി ഹാളിനോട് ചേര്‍ന്ന് ഇരുചക്രവാഹനത്തിലെത്തിയ ഒരാള്‍ സ്‌ഫോടക വസ്തു എറിഞ്ഞത്.
ഇയാള്‍ വന്നത് കുന്നുകുഴി ഭാഗത്ത് നിന്നാണ് എന്നാണ് സി സി ടി വി ക്യാമറകളില്‍ നിന്ന് വ്യക്തമാകുന്നത്. പരിസരം എല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷം തിരിച്ച് പോയ അക്രമി വീണ്ടും തിരിച്ചുവരുന്നു. തന്റെ ഇരുചക്രവാഹനം വേഗം നിര്‍ത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന സ്‌ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. സംഭവം വലിയ വിവാദമാണ് കേരളത്തല്‍ സൃഷ്ടിച്ചത്.


സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതിയെ ഉടന്‍ തന്നെ പോലീസിന് പിടികൂടാന്‍ സാധിക്കുമൊണ് എഡിജിപി വിജയ് സാഖറെ പറഞ്ഞത്.പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നും പോലീസ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെന്നും വിജയ് സാഖറെ പറഞ്ഞിട്ടും സംഭവം നടന്നിട്ട് മൂന്നാം ദിവസം എത്തിയിട്ടും പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പ്രതിയെ പിടിക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് ചോദ്യം ഉയരുന്നത്.

സംഭവത്തില്‍ സംശയത്തിന്റെ പേരില്‍ ഒരാശെ കസ്റ്റഡിയിലെടുത്തിരുന്നു. എകെജി സെന്ററിനു നേരെ കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനാണ് അന്തിയൂര്‍ക്കോണം സ്വദേശിയും നിര്‍മാണത്തൊഴിലാളിയുമായ റിജുവിന്റെ പേരില്‍ കന്റോണ്‍മെന്റ് പോലീസ് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തത്.വെള്ളിയാഴ്ച വൈകീട്ട് മൂന്നുമണിക്കാണ് സംശയത്തിന്റെ പേരില്‍ നിര്‍മാണത്തൊഴിലാളിയായ റിജുവിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാത്രി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. എന്നാല്‍, സംഭവദിവസം റിജു എകെജി സെന്ററിന് സമീപത്തെത്തിയിരുന്നു എന്നതിനുള്ള തെളിവൊന്നും കിട്ടിയിട്ടില്ല.

ഫോണ്‍രേഖകള്‍ പരിശോധിച്ചതിലും ദുരൂഹമായതൊന്നും കണ്ടെത്താനായില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യംചെയ്തെങ്കിലും സംഭവംനടന്ന സമയത്ത് ഇയാള്‍ കാട്ടായിക്കോണത്തുതന്നെ ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ച മൊഴികള്‍. ഇയാളുടെ വാഹനവും സ്ഫോടകവസ്തു എറിഞ്ഞയാളുടെ വാഹനവും വ്യത്യസ്തവുമാണ്.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്‌കൂട്ടറുകാരനും അക്രമിയല്ലെന്നാണ് പോലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്‌കൂട്ടര്‍ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തില്‍ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നാണ് ഇതുവരെ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിവരെ ഇതൊന്നും പ്രയോജനപ്പെട്ടിട്ടില്ല. സ്‌ഫോടക വസ്തുവെറിഞ്ഞ പ്രതിക്ക് മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് നിഗമനം.

സ്‌ഫോടനം സിപിഎമ്മിന്റെ നാടകമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ എ കെ ജി സെന്ററിനു നേരെ ഉണ്ടായ ആക്രമണത്തിലെ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിനു നേരെയാണ് ആക്രമണമുണ്ടായിരിക്കുന്നത്.

പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകര്‍ക്കാനുമുള്ള ശ്രമമാണിത്. കുറ്റം ചെയ്തവരെയും അവര്‍ക്കു പിന്നിലുള്ളവരെയും കണ്ടെത്തുക തന്നെ ചെയ്യും. ഇത്തരം പ്രകോപനങ്ങള്‍ക്ക് വശംവദരാകാത നാട്ടിലെ സമാധാനം സംരക്ഷിക്കാന്‍ ഉയര്‍ന്ന ബോധത്തോടെ മുന്നില്‍ നില്‍ക്കണമെന്ന് മുഴുവന്‍ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഇത്രയേറെ സമ്മര്‍ദ്ദം ഉണ്ടായിട്ടും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവായി ഉണ്ടായിട്ടും എന്തുകൊണ്ടാണ് പോലീസിന് പ്രതികളെ പിടിക്കാന്‍ കഴിയാത്തതെന്നാണ് സംശയം.
അല്ലേലും റിമി സിംപിളാ... എയർപോർട്ടിലെ ചേച്ചിമാർക്കൊപ്പം സെൽഫിയുമായി റിമി ടോമി












Click it and Unblock the Notifications