പൊലീസ് നായക്കും മുമ്പ് ഇപി ജയരാജന്‍ 2 സ്റ്റീല്‍ ബോംബുകളുടെ മണംപിടിച്ചിട്ട് ഇതുവരെ ആളെ കിട്ടിയോ?: കെ സുധാകരന്‍
തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതികളെ കണ്ടെത്താനാവാത്തിനെതിരെ വിമര്‍ശനം രൂക്ഷമാവുകയാണ്. സംഭവം നടന്നിട്ട് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാന്‍ ആയിട്ടില്ല. പ്രതിയെ കുറിച്ച് വിവരം ലഭിച്ചുവെന്ന് ആദ്യം പോലീസ് പറഞ്ഞിരുന്നെങ്കിവും പിന്നീട് അന്വേഷണത്തില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. സംശയം തോന്നി ഒരാളെ കസ്റ്റഡിയില്‍ എടുത്തുവെങ്കിലും അയാളായിരുന്നില്ല പ്രതി. ഇപ്പോള്‍ സംഭവത്തില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. എകെജി സെന്ററില്‍ ആക്രമണം നടത്തിയ കുറ്റവാളിയെ ഇതുവരെ കിട്ടിയില്ലേ എന്ന് സുധാകരന്‍ പരിഹാസിച്ചു.
' പൊലീസ് നായക്കും മുമ്പേ ഇടതുമുന്നണി കണ്‍വീനര്‍ രണ്ട് സ്റ്റീല്‍ ബോംബ് മണം പിടിച്ചിട്ട് ഇന്നേക്ക് പത്തുദിവസം, പാതിരാക്ക് പുസ്തകം വായിച്ചിരുന്ന ശ്രീമതി ടീച്ചറെ പിടിച്ചു കുലുക്കിയ സംഭവം നടന്നിട്ട് ഇന്നേക്ക് പത്തു ദിവസം, എന്നിട്ടും ആളെ കിട്ടിയോ?' എന്നാണ് സുധാകരന്റെ ചോദിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു പ്രതികരണം.


'സ്വന്തം ഓഫീസിന് മുന്നില്‍ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിര്‍മാണ വിദഗ്ദ്ധനും സിപിഎമ്മിലെ 'സയന്റിസ്റ്റും ' ആയ കണ്‍വീനറുടെ പേരിലും,പച്ചക്കള്ളം നിര്‍ലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാന്‍ പൊലീസ് തയാറാകണം' എന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

സ്വന്തം മൂക്കിന്‍ കീഴില്‍ നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത പൊലീസ് തികഞ്ഞ പരാജയമാണെന്നും കേരളത്തിന് മുഴുവന്‍ സത്യമറിയാവുന്ന കാര്യത്തില്‍ ഭരണകക്ഷിയെ ഭയന്ന് പൊലീസ് കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെയും ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇനിയും ഇതുപോലെ മുന്നോട്ട് പോയാല്‍, സിപിഎമ്മിലെ ചില നേതാക്കളെക്കാള്‍ വലിയ കോമാളികളായി കേരളാ പോലീസ് മുദ്രകുത്തപ്പെടുമെന്നും സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'കിട്ടിയോ'?
പാതിരാക്ക് പുസ്തകം വായിച്ചിരുന്ന ശ്രീമതി ടീച്ചറെ പിടിച്ചു കുലുക്കിയ സംഭവം നടന്നിട്ട് ഇന്നേക്ക് പത്തു ദിവസം. പോലീസ് നായക്കും മുന്‍പേ ഇടതുമുന്നണി കണ്‍വീനര്‍ രണ്ട് സ്റ്റീല്‍ ബോംബുകളുടെ മണം പിടിച്ചിട്ട് ഇന്നേക്ക് പത്തു ദിവസം. എന്നിട്ടും ഇതുവരെ ആളെ 'കിട്ടിയോ'?

സ്വന്തം ഓഫീസിന് മുന്നില്‍ ആളെ വിട്ട് ഏറു പടക്കം പൊട്ടിച്ച ബോംബ് നിര്‍മാണ വിദഗ്ദ്ധനും സിപിഎമ്മിലെ 'സയന്റിസ്റ്റും ' ആയ കണ്‍വീനറുടെ പേരിലും,പച്ചക്കള്ളം നിര്‍ലജ്ജം കേരളത്തോട് വിളിച്ചു പറഞ്ഞ ശ്രീമതി ടീച്ചറുടെ പേരിലും കലാപാഹ്വാനത്തിന് കേസെടുക്കാന്‍ കേരളാ പോലീസ് തയ്യാറാകണം. ഇവരാണ് യഥാര്‍ത്ഥ കലാപകാരികള്‍. ഇവരാണ് യഥാര്‍ത്ഥ കള്ളന്മാര്‍.

സ്വന്തം മൂക്കിന്‍ കീഴില്‍ നടന്ന സംഭവത്തില്‍ ഇഇഠഢ ദൃശ്യങ്ങള്‍ ലഭ്യമായിട്ടും പ്രതിയെ പിടിക്കാനാകാത്ത കേരളാ പോലീസ് തികഞ്ഞ പരാജയമാണ്. കേരളത്തിന് മുഴുവന്‍ സത്യമറിയാവുന്ന കാര്യത്തില്‍ ഭരണകക്ഷിയെ ഭയന്ന് പോലീസ് കാണിച്ചുകൂട്ടുന്ന കാര്യങ്ങളൊക്കെയും ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്. ഇനിയും ഇതുപോലെ മുന്നോട്ട് പോയാല്‍, സിപിഎമ്മിലെ ചില നേതാക്കളെക്കാള്‍ വലിയ കോമാളികളായി കേരളാ പോലീസ് മുദ്രകുത്തപ്പെടും.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ വഴിതിരിച്ചു വിടാന്‍ എന്തു നീചകൃത്യവും പിണറായി വിജയന്‍ ചെയ്യും. കേരളത്തെ കലാപ ഭൂമിയാക്കി ജനങ്ങളെ ചേരിതിരിച്ച് തമ്മില്‍ തല്ലിക്കും.മുഖ്യനും കുടുംബവും നടത്തിയെന്ന് പറയുന്ന കള്ളക്കടത്തിന്റെ സത്യം തെളിയുന്നത് വരെ മറ്റൊന്നിലേക്കും നാടിന്റെ ശ്രദ്ധ തിരിയരുത്. കേരളത്തിന് സത്യം അറിഞ്ഞേ തീരൂ.












Click it and Unblock the Notifications