പണിമുടക്കിൽ പലയിടത്തും അക്രമങ്ങൾ; യാത്ര തടസപ്പെട്ടു, സിഐയെ വിളിച്ച് വരുത്തി മജിസ്‌ട്രേറ്റ്
തിരുവനന്തപുരം: ദേശിയ പണിമുടക്കിനെ തുടർന്ന് യാത്ര തടസപ്പെട്ട മജിസ്‌ട്രേറ്റ് സർക്കിൾ ഇൻസ്‌പെക്‌ടറെ വിളിച്ചുവരുത്തി വിശദീകരണം തേടി. വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ യാത്രയാണ് തടസപ്പെട്ടത്. തിരുവനന്തപുരം പേട്ടയില്‍ വെച്ചാണ് സംഭവമുണ്ടായത്. തുടർന്ന് മജിസ്‌ട്രേറ്റ് പേട്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ വിളിച്ച് വിശദീകരണം തേടുകയായിരുന്നു. സമരക്കാര്‍ ഉള്ളതിനാല്‍ ബദല്‍ മാര്‍ഗം ഒരുക്കിയതാണെന്ന് പൊലീസ് അറിയിച്ചു.
ദേശിയ പണിമുടക്കിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും സമരാനുകൂലികള്‍ വാഹനഗതാഗതം തടഞ്ഞു. കടകള്‍ ബലമായി അടപ്പിച്ചു. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും കെ എസ്ആര്‍ടിസി വളരെ ചുരുക്കം മാത്രമാണ് സര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരം കാട്ടാക്കടയില്‍ സമരാനുകൂലികളും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. കസേര നിരത്തി റോഡ് തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. പാപ്പനംകോട് ഓട്ടോ ഡ്രൈവര്‍മാരെ സമരക്കാര്‍ മര്‍ദിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലിന് സമാനമായി മാറിയിട്ടുണ്ട്. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് പൊലീസ് നോക്കിനിൽക്കെ സമരക്കാർ സ്വകാര്യ വാഹനങ്ങൾ തടഞ്ഞു തിരിച്ചയച്ചു.

കോഴിക്കോട് അശോകപുരത്തും സംഘർഷാവസ്ഥ ഉണ്ടായി. സമരാനുകൂലികൾ ഓട്ടോറിക്ഷ തടയുകയും ചില്ലു തകർക്കുകയും ചെയ്‌തു. ഓട്ടോയിൽ ഉണ്ടായിരുന്ന കൊങ്ങേരി സ്വദേശികളായ കുടുംബത്തെ ബലമായി ഇറക്കിവിട്ടു. കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലപ്പുറം എടവണ്ണപ്പാറയിൽ തുറന്ന വ്യാപാരസ്ഥാപനത്തിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധമുണ്ടായി. മഞ്ചേരിയിൽ സമരാനുകൂലകൾ വാഹനങ്ങൾ തടയുകയും കാഞ്ഞങ്ങാട് സമരാനുകൂലികൾ 13 ട്രക്കുകൾ തടഞ്ഞിടുകയും ചെയ്‌തിട്ടുണ്ട്. കോഴിക്കോട് മുക്കത്ത് പൊലീസ് സംരക്ഷണത്തോടെ തുറന്ന പെട്രോൾ പമ്പ് സമരക്കാർ നിർബന്ധിച്ച് അടപ്പിച്ചു.

രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തെ പണിമുടക്കില്‍ ബിഎംഎസ് ഒഴികെയുള്ള 20 ഓളം സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ക്ക് പുറമെ കേന്ദ്ര സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങി വിവിധ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കിന്റെ ഭാഗമാണ്. കേരളത്തിൽ ട്രഷറികള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പൊതു മേഖല സ്വകാര്യവത്കരണം നിര്‍ത്തിവയ്ക്കുക തുടങ്ങി 12 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ആശുപത്രി, ആംബുലന്‍സ്,പാല്‍, പത്രം, മരുന്ന് കടകള്‍ തുടങ്ങിയ അവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

29-ാം തീയതി വൈകിട്ട് ആറ് മണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയാണ് പണിമുടക്കിൽ ഉയർത്തുന്ന പ്രധാന പ്രതിഷേധം. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ് ട്രേഡ് യൂണിയനുകളുടെ പ്രധാന ആവശ്യം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications