തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലക്ഷദീപത്തിനൊരുങ്ങി പദ്മനാഭ സ്വാമിക്ഷേത്രം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ലക്ഷദീപത്തിനായി ശ്രീപദ്മനാഭ ക്ഷേത്രമൊരുങ്ങി. ജനവരി 14 ചൊവ്വാഴ്ചയാണ് ലക്ഷദീപം നടക്കുന്നത്. ഇതിന് മുന്നോടിയായി ട്രയല്‍ ദീപങ്ങള്‍ തിങ്കളാഴ്ച (ജനവരി 13) ന് തെളിയിക്കും.

ആയിരക്കണക്കിന് വിളക്കുകള്‍ തെളിയിക്കുന്ന ചടങ്ങാണ് ലക്ഷദീപം. ആറ് വര്‍ഷത്തിലൊരിയ്ക്കലാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ലക്ഷ ദീപം നടത്താണ്. പൊന്നും ശീവേലി ചടങ്ങുകള്‍ പൂര്‍ത്തിയായക്കിയ ശേഷമാണ് വൈദ്യുതി വിളക്കുകള്‍ അടക്കമുള്ളവ തെളിയിച്ച് ട്രയല്‍ നോക്കുക.

ലക്ഷ ദീപം നടക്കുന്ന ചൊവ്വാഴ്ചത്തെ ചടങ്ങുകളുടെ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തര്‍ക്കായി ജനവരി 15 നും 16 നും വിളക്കുകള്‍ തെളിയിക്കുകയും ശീവേലിച്ചടങ്ങുകള്‍ നടത്തുകയും ചെയ്യും. ലക്ഷദീപത്തിനൊരുങ്ങിയ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കൂടുതല്‍ ദൃശ്യങ്ങളിലേയ്ക്ക്

എന്താണ് ലക്ഷദീപം

എന്താണ് ലക്ഷദീപം

ലക്ഷക്കണക്കിന് വിളക്കുകള്‍ തെളിയുക തന്നെയാണ് ലക്ഷ ദീപം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. 56 ദിവസങ്ങള്‍ വേദങ്ങള്‍ ഏഴുതവണ ജപിച്ച് തീര്‍ക്കുക (മുറജപം)യാണ് ആദ്യ പടി. മുറജപത്തിന്‍റെ സമാപന ശീവേലിയാണ് ലക്ഷ ദീപം. ഗരുഡ വാഹനത്തിലാണ് ലക്ഷദീപത്തിലെ ശീവേലി എഴുന്നള്ളത്ത് നടക്കുക. രാജകുടുംബാംഗങ്ങള്‍ ശീവേലിയ്ക്ക് അകമ്പടി സേവിയ്ക്കും

ട്രയല്‍

ട്രയല്‍

ജനവരി 14 ചൊവ്വാഴ്ചായാണ് ലക്ഷ ദീപം നടക്കുക. ഇതിന് മുന്നോടിയായി ട്രയല്‍ തിങ്കളാഴ്ച വൈകിട്ട് നടക്കും.

മണ്‍ചിരാത് മുതല്‍...

മണ്‍ചിരാത് മുതല്‍...

മണ്‍ചിരാത് മുതല്‍ വൈദ്യുതി വിളക്കുകള്‍ വരെ ഒരു ലക്ഷത്തോളം വിളക്കുകള്‍ തെളിയിക്കാനാണ് ലക്ഷ്യമിടുന്നത്.

ഒരുക്കങ്ങള്‍

ഒരുക്കങ്ങള്‍

ലക്ഷദീപത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലക്ഷദീപ ദിവസം ക്ഷേത്രത്തിനടുത്ത് പാര്‍ക്കിംഗ് അനുവദിക്കില്ല. പാര്‍ക്കിംഗിനായി അട്ടക്കുളങ്ങര സ്‌കൂള്‍, ഫോര്‍ട്ട് സ്‌കൂള്‍, ഭജനപ്പുര കൊട്ടാരം, വൈകുണ്ഠം, അനന്തശയനം കല്യാണ മണ്ഡപങ്ങള്‍ എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഉത്രാടം തിരുനാള്‍ ഇലലാതെ

ഉത്രാടം തിരുനാള്‍ ഇലലാതെ

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയായിരുന്നു ലക്ഷദീപത്തിന്റെ കാര്‍മ്മികത്വം മുന്‍പ് നിര്‍വഹിച്ചിരുന്നത്. ഇത്തവണ മൂലം തിരുനാള്‍ രാമവര്‍മ്മയാണ് ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിയ്ക്കുക.


Thiruvananthapuram
English summary
All arrangements have been completed for ‘Lakshadeepam’, the ceremony that marks the culmination of the 56-day ‘Murajapam’ ceremony at the Sree Padmanabha Swamy Temple that will be held on Tuesday evening
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X