ആറ്റുകാല്‍ പൊങ്കാലയ്ക്ക് നഗരം ഒരുങ്ങി,ദൃശ്യങ്ങള്‍
തിരുവന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനന്തപുരി ഒരുങ്ങി. ഫെബ്രുവരി 16 ഞായറാഴ്ച 10.30 നാണ് പൊങ്കാല. ഉച്ച കഴിഞ്ഞ് 2.30 നാണ് നിവേദ്യം. പൊങ്കാലയുടെ നടത്തിപ്പിനും മറ്റ് സജ്ജീകരണങ്ങള്‍ക്കുമായി മൂന്ന് കോടി രൂപയുടെ സര്‍ക്കാര്‍ സഹായം അനുവധിച്ചു. ഇതില്‍ രണ്ട് കോടി രൂപയുടെ ജോലികള്‍ കേരള വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പൊതുമാരമത്ത് വകുപ്പ് എന്നിവര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായി ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു
ലക്ഷകണക്കിന് സ്ത്രീകളാണ് നഗരത്തില്‍ എത്തുന്നത്. പൊങ്കാല ദിവസമായ ഞായറാഴ്ച നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ശനിയാഴ്ച (ഫെബ്രുവരി 5) ഉച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്കൂളുകള്‍ക്കും അവധി നല്കി.
നഗരത്തില്‍ ഇതിനോടകം തന്നെ പൊങ്കാലയിടാനുള്ള അടുപ്പുകളുടെ ക്രമീകരണം പലയിടങ്ങളിലും ആരംഭിച്ചു. മറ്റ് ജില്ലകളില്‍ നിന്നും പൊങ്കാലയിടുന്നതിന് എത്തുന്ന സ്ത്രീകള്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ലഭ്യമാണ്. പൊങ്കാല വിശേഷങ്ങള്‍ ഇനി കണ്ടറിയൂ

വന്‍ തിരക്ക്
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് വന്‍ഭക്തജനത്തിരക്കാണ് ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും

ആറ്റുകാലമ്മയ്ക്ക്
ആറ്റുകാല്‍ ദേവീ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയവരുടെ തിരക്ക്.

സുരക്ഷാ ക്രമീകരണങ്ങള്‍
പൊങ്കാല നടക്കുന്ന മിക്കയിടങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ദീപം
ക്ഷേത്രത്തില്‍ നാരങ്ങ വിളക്ക് കത്തിയ്ക്കുന്ന സ്ത്രീകള്‍

ദേവി ശരണം
ദീപാരാധന സമയത്ത് ക്ഷേത്രത്തിലെ തിരക്ക്. തിരക്ക് നിയന്ത്രിയ്ക്കാന്‍ കഷ്ടപ്പെടുന്ന പൊലീസുകാരി

പൊങ്കാല
ലോകത്ത് ഏറ്റവും അധികം സ്ത്രീകള്‍ പങ്കെടുക്കുന്ന ഉത്സവം എന്ന നിലയിലാണ് ആറ്റുകാല്‍ പൊങ്കാല പ്രസിദ്ധമാകുന്നത്. 25 ലക്ഷത്തിലധികം സ്ത്രീകളാണ് പൊങ്കാലയ്ക്ക്് എത്തുന്നത്. മകരം-കുംഭം മാസങ്ങളില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉത്സവത്തിന്റെ ഒന്‍പതാം ദിവസം പൂരം നാളിലാണ് പൊങ്കാല

രാവിലെ 10.30 ന്
രാവിലെ 10.30 നാണ് പൊങ്കാല ആരംഭിയ്ക്കുക. ഉച്ചയ്ക്ക് 2.30 നാണ് നിവേദ്യം നടക്കുക
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications