അൽപ്പശി ആറാട്ട്: നവംബർ 9 ന് വിമാന സർവീസുകൾ 5 മണിക്കൂർ നിർത്തി വെയ്ക്കും
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അൽപ്പശി ആറാട്ട് ഘോഷ യാത്രയ്ക്ക് വഴിയൊരുക്കുന്നതിനായി നവംബർ 9 ന് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ അഞ്ച് മണിക്കൂർ നിർത്തി വെയ്ക്കുമെന്ന് തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് അറിയിച്ചു.
നവംബർ 9 ന് വൈകുന്നേരം 4 മുതൽ രാത്രി 9 വരെ വിമാന സർവീസുകൾ നിർത്തി വെയ്ക്കുമെന്ന് എയർപോർട്ട് അറിയിച്ചു. ഫ്ലൈറ്റുകളുടെ പുതുക്കിയ സമയം ബന്ധപ്പെട്ട എയർലൈനുകളിൽ ലഭ്യമാണെന്ന് അതിൽ പറയുന്നു.

" ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഘോഷയാത്ര കടന്നുപോകാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വർഷത്തിൽ രണ്ട് തവണ അടച്ചിടാറുണ്ട്. വിഗ്രഹങ്ങളുടെ പുണ്യസ്നാനത്തിനായി ഘോഷയാത്ര നിലവിലെ പാതയിലൂടെ ശംഖുമുഖം കടപ്പുറത്തെത്തുന്ന രീതി നൂറ്റണ്ടുകൾക്ക് മുൻപ് തന്നെ ആരംഭിച്ചിരുന്നു.
"ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഘോഷയാത്ര കടന്നുപോകാൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ വർഷത്തിൽ രണ്ടുതവണ അടച്ചിടാറുണ്ട്. വിഗ്രഹങ്ങളുടെ പുണ്യസ്നാനത്തിനായി ഘോഷയാത്ര നിലവിലെ പാതയിലൂടെ ശംഖുമുഖം കടപ്പുറത്തെത്തുന്ന രീതി നൂറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചിരുന്നു. 1932 ൽ വിമാനത്താവളം സ്ഥാപിതമായ ശേഷവും ഈ ആചാരം തുടരുന്നു. പ്രദേശത്തിന്റെ സംസ്കാരവും പാരമ്പര്യവും അതേ നടപടി നിൽനിൽക്കുമെന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം പറഞ്ഞു.
ഇവിടെ വിമാനത്താവളം നിർമിക്കുമ്പോൾ ഒരു വർഷത്തിൽ 363 ദിവസവും സൗകര്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്നും രണ്ട് ദിവസം രണ്ട് ദിവസം രാജകുടുംബത്തിന്റെ കുലദൈവമായ പദ്മാനഭന് തുറന്നുകൊടുക്കണമെന്നും അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീചിത്തിര തിരുനാൾ വ്യക്തമാക്കിയിരുന്നു.
വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷവും രാജഭരണ കാലത്തെ ആചാരം തുടരുകയാണ്. ഒക്ടോബർ - നവംബർ മാസങ്ങളിൽ നടക്കുന്ന അൽപ്പശി ഉത്സവം, മാർച്ച് - ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവം എന്നിവയ്ക്ക് റൺവേ അടയ്ക്കുന്നതിന് മുമ്പ് എല്ലാ വർഷവും രണ്ട് തവണ വിമാനത്താവളം അറിയിപ്പ് നൽകാറുണ്ട്.
കിഴക്കേക്കോട്ടയിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്ന് പത്മനാഭ സ്വാമിയെ വിമാനത്താവളത്തിന് ചേർന്ന് സ്ഥിതി ചെയ്യുന്ന ശംഖുമുഖം കടലിൽ ആചാരപരമായ ആറാട്ടിനെത്തുന്ന ചടങ്ങാണിത്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങളും ശ്രീപത്മനാഭ ക്ഷേത്രത്തിലെ ജീവനക്കാരുടെയും ആനകളുടെയിം പോലീസ് ബാന്റിന്റേയും പോലീസുകാരുടെയും അകമ്പടിയോടെയാണ് ആറാട്ട്.












Click it and Unblock the Notifications