തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരളത്തിൽ പരക്കെ മഴ: മത്സ്യതൊഴിലാളികൾക്ക് മുന്നറിയിപ്പ്, ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത!!

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് ഉംപുൻ ചുഴലിക്കാറ്റിന്റെ ഭീതിക്കിടെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. രണ്ട് ജില്ലകളുടെയും പലഭാഗങ്ങിലും ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പിൽ പറയുന്നത്.

Recommended Video

cmsvideo
Amphan Cyclone: Heavy rain expected in Kerala on Thursday | Oneindia Malayalam

കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉപാധികളോടെ കലക്ടറുടെ അനുമതികൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഉപാധികളോടെ കലക്ടറുടെ അനുമതി

ബംഗാളിൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന ഉംപുൻ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും വ്യാഴാഴ്ച കേരളത്തിൽ ഒട്ടാകെ മഴയ്ക്ക് സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് 24 വരെ മഴ തുടരുകയും ചെയ്യും. മിന്നലും കാറ്റും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. കേരള- കന്യാകുമാരി- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. മുൻകരുതലിന്റെ ഭാഗമായി മത്സ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 rain11-1

ബംഗാളിൽ പരക്കെ നാശം വിതച്ച ഉംപുൻ ചുഴലിക്കാറ്റ് മണിക്കൂറിൽ 160- 190 കിലോമീറ്റർ വേഗത്തിലാണ് വീശിയടിച്ചത്. തീവ്രത കുറഞ്ഞെങ്കിലും വടക്ക്, വടക്കുകിഴക്കൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് കൊൽക്കത്തയുടെ കിഴക്കൻ മേഖലയിലൂടെയാണ് കടന്നുപോകുക. 12 പേരാണ് ബംഗാളിൽ മരിച്ചത്. ബംഗ്ലാദേശിൽ ഏഴ് പേരും ഒഡിഷയിൽ മൂന്നുപേരും മരിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൽ മരിച്ചത്. ബംഗാളിലെ ഹൌറയിലും ഹുഗ്ലിയിലുമാണ് ചുഴലിക്കാറ്റ് നാശം വിതച്ചിട്ടുള്ളത്. സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾക്ക് വെള്ളപ്പൊക്ക ഭീഷണിയുണ്ട്.

കൊവിഡ് കാലത്തെ വിമാനയാത്ര; യാത്രക്കാർ എന്തൊക്കെ കരുതണം? മര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രംകൊവിഡ് കാലത്തെ വിമാനയാത്ര; യാത്രക്കാർ എന്തൊക്കെ കരുതണം? മര്‍ഗനിര്‍ദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

വെള്ളിയാഴ്ച വൈകിട്ടോടെ ഉംപുൻ ചുഴലിക്കാറ്റിന്റെ സ്വാധീനം പൂർണ്ണമായി ഇല്ലാതാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്. കനത്ത കാറ്റിലും മഴയിലും കെട്ടിടങ്ങളും മരങ്ങളും നിലെപൊത്തിയതോടെ വ്യാപക നാശനഷ്ടമാണ് ബംഗാളിലുണ്ടായിട്ടുള്ളത്. ആറായിരത്തോളം വീടുകളും തകർന്നുവീണിട്ടുണ്ട്. കൊൽക്കത്ത വിമാനത്താവളവും വെള്ളത്തിനടിയിലായിട്ടുണ്ട്.

Thiruvananthapuram
English summary
Amphan Cyclone: Heavy rain expected in Kerala on Thursday, Fishermen warned by IMD
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X