Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉറ്റവര്‍ ഉപേക്ഷിച്ചപ്പോള്‍ ആത്മഹത്യ ചെയ്തില്ല, ട്രെയിനിടയില്‍ കൈവെച്ചു; പിന്നീട്...

ജീവിതം ജീവിച്ചു തീർക്കുന്നതിനിടെ നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകും എന്നതിൽ ഒരു സംശയവുമില്ല. എന്നാൽ ചില മനുഷ്യര് ജീവിതം അടുത്തറിയുമ്പോൾ അല്ലെങ്കിൽ കേട്ടറിയുമ്പോൾ തന്നെ നമ്മൾ പകച്ചുപോകും. ഇത്രയൊക്കെ അനുഭവിച്ചാണ് അവർ എത്തിനിൽക്കുന്നതെന്ന് നമ്മൾ അറിയാതെ ചോദിച്ചുപോകും.

ഇനി പറയാൻ പോകുന്നത് അത്തരത്തിൽ ഒരു മനുഷ്യനെക്കുറിച്ചാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഒരുപക്ഷേ മറ്റൊരാളും ചെയ്യാൻ മടിക്കുന്നു ഒരു കടുംകയ്യാണ് അദ്ദേഹം ചെയ്തത്. വിശദമായി അറിയാം...

1


നമ്മൾ ഭിക്ഷ യാചിക്കാൻ വരുന്ന ആളുകളെ കാണാറുണ്ട്. ഒട്ടുമിക്ക ആളുകളും അവരോട് പറയുന്ന ഒരു കാര്യമാണ് നല്ല ആരോ​ഗ്യമുണ്ടല്ലോ പോയി പണിയെടുത്തൂടേ എന്ന്. വൈകല്യമുള്ള ആളുകൾക്ക് ഒരുപക്ഷേ പൈസ കൊടുക്കുന്നും ഉണ്ടാവും. ഇനി പറയാൻ പോകുന്നത്.
ഭിക്ഷ യാചിച്ച് ജീവിക്കാനായി ട്രെയിനിനടിയിൽ കൈ വച്ച് വികലാംഗനായ ഒരു മനുഷ്യനെക്കുറിച്ചാണ്..

2

കേട്ടാൽ നിങ്ങൾ അത്ര എളുപ്പത്തിൽ വിശ്വസിക്കണം എന്നില്ല. പക്ഷേ ഇത് നടന്ന സംഭവമാണ്. 24 ന്യൂസാണ് ഇദ്ദേഹത്തിന്റെ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തെ ഈ തെരുവ് ഗായകന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ കേട്ടുകഴിഞ്ഞാൽ ആരായാലും ഒന്ന് നെടുവീർപ്പിടും. അത്രമേൽ വേദനപ്പിക്കുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്. ജീവിതത്തിന്റെ എല്ലാ വഴികളും അടിഞ്ഞപ്പോഴാണ് അദ്ദേഹം അങ്ങനെ ഒരു കാര്യം ചെയ്തത്. പ്രശ്നത്തിൽ നിന്ന് ഓടിഓളിക്കാൻ പലരും ആത്മഹത്യ ചെയ്യുമ്പോൾ ഇദ്ദേഹം ആത്മഹത്യ ചെയ്തില്ല, പകരം ട്രെയിനടിയിൽ കൈ വെച്ച് കൈ കളഞ്ഞു..

3

'ജീവിക്കാൻ വേണ്ടി ട്രെയിനിന്റെ അടിയിൽ കൈ കൊണ്ട് വെച്ച് കൊടുത്തതാണ് ഞാൻ. അതിനുമുമ്പ് തെങ്ങ് കയറ്റമായിരുന്നു പണി. ഇനി കേറാൻ പറ്റൂല. പഴുത്ത മടലിൽ പിടിച്ച് വീണ് കിടന്നാൽ, ഇവിടെ കിടന്ന് അഴുകി.. മക്കള് സഹായിക്കൂല, ആരും സഹായിക്കൂല.. എന്നെ നോക്കാനും ആരും കാണില്ല, അതുകൊണ്ട് ഞാൻ സ്വയമേ ട്രെയിനിന്റെ അടിയിൽ കൊണ്ടുവെച്ചു കൊടുത്തു.

4

തെങ്ങിൽ കയറി എന്തായാലും ഞാൻ വീഴുമെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ട് ഈ കൈ ഇനി വേണ്ട. കാലാണ് വയ്ക്കാൻ വിചാരിച്ചത്. കാല് വച്ചാൽ ഓണം ആക്കൂല്ലല്ലോന്ന് വിചാരിച്ചു. ചിലർ ദൈവമേ ഒരു കൈ ഇല്ലാത്ത ആളാണല്ലോ എന്ന് വിചാരിച്ച് ഒരു പത്തിരുപത് തരും. ഒരു അഞ്ഞൂറ് രൂപ, ആയിരം രൂപ കിട്ടുമ്പോഴേക്കും പതിയെ എഴുനേറ്റ് പോകും'- അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ജീവിതം മുന്നോട്ടുകൊണ്ടുരോകാൻ ഓരോ മനുഷ്യനും എന്തൊക്കെയാണ് ചെയ്യുന്നത്. ജീവിതത്തോട് പരാജയപ്പെടു പോകാതിരിക്കാൻ...ജീവിതം ഉള്ളകാലം അത്രയും ജീവിക്കാൻ മനുഷ്യർ മല്ലിട്ടുകൊണ്ടിരിക്കുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+