ബിജെപി അനുഭാവിക്ക് ശുപാര്‍ശ; ആനാവൂരിന് നേരെ പൊട്ടിത്തെറി; ജില്ലാ സമ്മേളനത്തില്‍ വിഷയം ചർച്ചയായേക്കും
ബിജെപി അനുഭാവി ശുപാര്‍ശ; ആനാവൂരിന് നേരെ പൊട്ടിത്തെറി; ജില്ലാ സമ്മേളനത്തില്‍ വിഷയം ചർച്ചയായേക്കും
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിഭാഗീയത രൂക്ഷമെന്ന് റിപ്പോർട്ട്. എം എല്‍ എ ഐ . ബി സതീഷീനോട് ജില്ലാ നേതൃത്വം വിശദീകരണം തേടിയതിന് പിന്നാലെയാണ് പാർട്ടിയിൽ തര്‍ക്കം വളർന്നത് .
കരാട്ടെ അസോസിയേഷന് ഭാരവാഹി ആയ ബി ജെ പി അനുഭാവിയുടെ സംഘടനയ്ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അഫിലിയേഷന് ലഭിക്കാന്‍ ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ആണ് എം എൽ എ ഐ . ബി .സതീഷിനോട് പാർട്ടി വിശദീകരണം തേടിയത്.
പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പൻ ആണ് വിശീദരണം ചോദിച്ചത്. അതേസമയം, സി പി എം ജില്ലാ സമ്മേളനം അടുത്തിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ വീഴ്ചയുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. കെ. മധുവിനെ തരം താഴ്ത്തിയപ്പോള്‍ ഐ . ബി സതീഷ് ഇതിനെ എതിർത്തിരുന്നു. എന്നാൽ, ഈ എതിര്‍പ്പാണ് സതീഷിനോട് വിശദീകരണം ചോദിക്കാന്‍ കാരണമായതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. മറ്റ് രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങളും ഇതേ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാൽ, എം എൽ എ ആയ ഐ . ബി സതീഷിനോട് മാത്രം പാർട്ടി വിശീദകരണം ചോദിച്ചത് എതിർ പക്ഷത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ് എന്നാണ് വിവരം .

ഇത്തരത്തില്‍ തന്നോട് മാത്രം വിശദീകരണം തേടിയതില്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ എം എൽ എ ഐ . ബി സതീഷ് ജില്ലാ സെക്രട്ടറിക്ക് നേരെ പൊട്ടിത്തെറിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉൾപ്പെടെ പങ്കെടുത്ത സിപിഎം യോഗത്തിൽ ആയിരുന്നു എംഎൽഎ ഐ . ബി . സതീഷ് ആനാവൂര്‍ നാഗപ്പന് എതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
അതേസമയം, സ്വന്തം മണ്ഡലം ആയ കാട്ടാക്കടയില്‍ എം എൽ എയ്ക്ക് എതിരെ പതിച്ച പോസ്റ്ററുകള്‍ക്ക് പിന്നില്‍ ജില്ലാ സെക്രട്ടറിക്ക് പങ്കുണ്ടെന്ന് ആണ് എംഎല്‍എയുടെ ആരോപണം. എന്നാൽ, ബി ജെ പി അനുഭാവമുള്ള സംഘടനക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ അഫിലിയേഷന് ശുപാര്‍ശ നല്‍കിയതില്‍ രക്തസാക്ഷി കുടുംബത്തില്‍ നിന്ന് പരാതി ലഭിച്ചിരുന്നു എന്നും ഇതിന് പിന്നാലെ ആണ് വിശദീകരണം തേടിയതെന്നും ആണ് ജില്ലാ നേതൃത്വത്തിന്റെ വ്യക്തമാക്കുന്നത്.

അതേ സമയം , എം എൽ എ ഐ . ബി. സതീഷിനോട് വിശദീകരണം തേടിയെങ്കിലും തുടര്‍ നടപടികൾ ഒന്നും ജില്ലാ നേതൃത്വം കൈക്കൊണ്ടിട്ടില്ല. എന്നാൽ, ഈ വിഷയത്തിൽ നടപടി ഉണ്ടായാൽ ജനുവരി 14 - ന് ആരംഭിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ ഇത് പ്രധാന വിഷയമാകും എന്നാണ് സൂചന.
എന്നാൽ, പാർട്ടി അച്ചടക്ക നടപടിക്ക് ശേഷം പാര്‍ട്ടി പരിപാടികള്‍ തന്നെ അറിയിക്കുന്നില്ല എന്നും തന്നെ അനുകൂലിച്ചവരെ ഒതുക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ച് വി . കെ.മധു സംസ്ഥാന സമിതിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കടകംപള്ളി സുരേന്ദ്രനെ അനുകൂലിക്കുന്നവർ ആണ് ജില്ലയില്‍ ആനാവൂര്‍ നാഗപ്പന് വിരുദ്ധ വിഭാഗം എന്ന പേരില്‍ അറിയപ്പെടുന്നത്. മന്ത്രി സ്ഥാനം നഷ്ടമായതോടെ കടകംപള്ളിയെ ഒതുക്കുകയാണെന്നാണ് ഇവരുടെ പ്രധാന ആക്ഷേപം. എന്നാല്‍ പ്രശ്നങ്ങള്‍ എല്ലാം വലുതാക്കി അതില്‍ നിന്ന് നേട്ടമുണ്ടാക്കുക എന്നതാണ് ഒരു വിഭാഗത്തിന്റെ ലക്ഷ്യമെന്ന് ആനവൂര്‍ നാഗപ്പനും അനുകൂലികളും വ്യക്തമാക്കുന്നു.
Recommended Video
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications