Get Updates
Get notified of breaking news, exclusive insights, and must-see stories!

കോവിഡ് വ്യാപനം രൂക്ഷം: വോട്ടെണ്ണല്‍ ദിവസം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാതൃകയാവണമെന്ന് ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു പുറത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരുവിധത്തിലുമുള്ള വിജയാഹ്ളാദ പ്രകടനങ്ങളോ ആള്‍ക്കൂട്ടങ്ങളോ ഉണ്ടാകാന്‍ പാടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. അഭിമാനാര്‍ഹമായ വിജയം ജില്ലയില്‍ എല്‍ഡിഎഫിനുണ്ടാകും , സ്വാഭാവികമായും പ്രവര്‍ത്തകര്‍ ആവേശത്തിലാവുകയും ചെയ്യും, എന്നാല്‍ എല്ലാത്തിനുമുപരിയായി നമ്മുടെ നാടിനോടും ജനങ്ങളോടുമുള്ള പ്രതിബന്ധതയും ഉത്തരവാദിത്തവും നിര്‍വ്വഹിക്കാന്‍ നമുക്ക് കഴിയണം.

kerala

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയാനുള്ള ഏക പോംവഴി സമ്പര്‍ക്കം ഇല്ലാതിരിക്കുക എന്നത് മാത്രമാണ്. ആഹ്‌ളാദ പ്രകടനങ്ങള്‍ സമ്പര്‍ക്കത്തിനും രോഗവ്യപനത്തിനും ഇടയാക്കുക തന്നെ ചെയ്യും. അതുകൊണ്ട് ജില്ലയിലെ മുഴുവന്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും നാളത്തെ വലിയ വിജയത്തെ ഉയര്‍ന്ന സാമൂഹിക ഉത്തരവാദിത്ത ബോധത്തോടെ സമീപിക്കണമെന്നും വീടുകളില്‍ തന്നെ ഇരിക്കണമെന്നും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ചുമതലയുള്ള സഖാക്കള്‍ ഒഴികെയുള്ളവര്‍ അവരവരുടെ വീടുകളില്‍ തന്നെ തിരഞ്ഞെടുപ്പ് ഫലം മാധ്യമങ്ങളിലൂടെ കാണാന്‍ തയ്യാറാകണം. നാളത്തെ പ്രഭാതം നമ്മുടേതാണ് , നാടിന്റെ നന്മയ്ക്കായി നമുക്കൊരുമിച്ച് മുന്നേറാം- അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണല്‍ ദിവസം ജാഗ്രത പുലര്‍ത്തണമെന്നും ആഹ്‌ളാദ പ്രകടനങ്ങളും കൂട്ടംചേരലും ഒഴിവാക്കണമെന്നും നേമം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിയും പറഞ്ഞു. പ്രിയപ്പെട്ടവരെ നാളെ വോട്ടെണ്ണലാണ്. നമ്മള്‍ വലിയ വിജയം നേടും. സ്വാഭാവികമായും ആഹ്‌ളാദവും ആവേശവും നമ്മില്‍ വന്ന് നിറയുന്ന നിമിഷങ്ങളാണ് അത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോവിഡ് 19 മഹാമാരി നമ്മുടെ നാട്ടില്‍ പടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. നമ്മുടെ സര്‍ക്കാര്‍ അതിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വലിയ പ്രാധാന്യത്തോടെ നിര്‍വ്വഹിക്കുന്ന സമയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ മൂന്നാം ഘട്ടം ആരംഭിച്ചു, ചിത്രങ്ങൾ കാണാം

അതേസമയം, നിയമസഭ തിരഞ്ഞെടുപ്പ് ഫലം വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. തപാല്‍ വോട്ടുകള്‍ കൂടുതലായതിനാലാണ് ഫലം വൈകിയേക്കുക. ഇത്തവണ ട്രന്‍ഡ് സോഫ്റ്റ്വയറില്ലെന്നും എന്നാല്‍ എന്നാല്‍ കൃത്യമായ ഫലം വേഗത്തില്‍ എത്താനുള്ള സജീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മീണ അറിയിച്ചു.

മോഡേണ്‍ ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി അഞ്ജിനി ധവാന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+