തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരൻ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
തിരുവനന്തപുരം: രാജവെമ്പാലയുടെ കടിയേറ്റ് മൃഗശാല ജീവനക്കാരന്‍ മരിച്ചു. തിരുവനന്തപരും മൃഗശാലയില്‍ ആനിമല്‍ കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു ഹര്‍ഷാദ് (44) ആണ് മരിച്ചത്. കാട്ടാക്കട സ്വദേശിയാണ്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രാജവെമ്പാലയെ സൂക്ഷിച്ചിരിക്കുന്ന കൂട് വൃത്തിയാക്കി പുറത്ത് കടക്കുന്നതിനിടെ പാമ്പ് ഹര്‍ഷാദിനെ കടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Recommended Video
രാജവെമ്പാലയുടെ കടിയേറ്റതായി സഹപ്രവര്‍ത്തകരോട് പറഞ്ഞതിന് പിന്നാലെ ഹര്‍ഷാദ് കുഴഞ്ഞ് വീണു. ഉടന്‍ തന്നെ ഹര്‍ഷാദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല. പ്രാഥമിക ചികിത്സ നൽകിയെങ്കിലും അപ്പോേഴക്കും ഹർഷദ് മരിച്ചു കഴിഞ്ഞിരുന്നു. മൂന്ന് വർഷം മുമ്പ് മംഗലാപുരം മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന രാജവെമ്പാലയാണ് കടിച്ചത്.

അഭിനയം മാത്രമല്ല കയ്യിലുളളത്, മലയാള സിനിമയിലെ ഡോക്ടർമാർ ഇവർ- ചിത്രങ്ങൾ
തിരുവനന്തപുരം മൃഗശാലയിൽ മൂന്ന് രാജവെമ്പാലകളാണുള്ളത്. ഇതില്‍ രണ്ടെണ്ണത്തെ ഒരുമിച്ചും ഒരെണ്ണത്തെ പ്രത്യേകം കൂട്ടിലുമാണ് സൂക്ഷിക്കുന്നത്. പാമ്പുകളെ പരിചരിക്കുന്നതിൽ വളരെ മുന്‍ പരിചയമുളള്ള ഹർഷദ് കഴിഞ്ഞ 20 വർഷേത്താളമായി തിരുവനനന്തപുരം മൃഗശാലയില്‍ കീപ്പറായി ജോലി ചെയ്ത് വരികയാണ്.












Click it and Unblock the Notifications