തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ കുമ്മായപ്പാളി ഇളകി രോഗിയുടെ തലയിൽ വീണു; കെട്ടിടത്തിന് ബലക്ഷമെന്ന് പരാതി!!

  • By Desk
Google Oneindia Malayalam News

ഉള്ളൂർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അ‌ഞ്ചാം വാർഡിൽ തട്ടിലെ കുമ്മായപ്പാളി ഇളകി രോഗിയുടെ തലയിൽ വീണു. പട്ടം കാവല്ലൂർ കുളത്തിൻകര വീട്ടിൽ വിജയന്റെ (58) തലയിലാണ് കുമ്മായത്തിന്റെ പാളി അടർന്നുവീണത്. പുറമെ പരിക്കുകളില്ലെങ്കിലും തലയിൽ വേദന അനുഭവപ്പെടുന്നുണ്ടെന്ന് വിജയൻ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.

<strong>" title=""തെളിവെടുക്ക് ,തെളിവെടുക്ക് " എന്നലറാതിരിക്ക്.. വിനായകനെതിരെ ദീപ നിശാന്ത്, പോസ്റ്റ് വൈറൽ!" />"തെളിവെടുക്ക് ,തെളിവെടുക്ക് " എന്നലറാതിരിക്ക്.. വിനായകനെതിരെ ദീപ നിശാന്ത്, പോസ്റ്റ് വൈറൽ!

കൂലിപ്പണിക്കാരനായ വിജയൻ കാലിലെ നീരും പെരുപ്പും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. വലതുകാലിൽ ശസ്ത്രക്രിയ നടത്തുന്നതിനായി അഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെയത്തി കട്ടിലിൽ കിടന്നപ്പോഴാണ് കുമ്മായപ്പാളി ഇളകി തലയിൽ വീണത്. വാർഡിലുണ്ടായിരുന്ന മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാർ ഓടിയെത്തി വിജയനെ അപകടസ്ഥലത്തുനിന്ന് മാറ്റിക്കിടത്തി.

Thiruvananthapuram

വിവരമറിഞ്ഞ് ഡോക്ടർമാരെത്തി വിജയനെ പരിശോധിച്ചു. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ബുദ്ധിമുട്ടോ ഉണ്ടായാൽ അറിയിക്കണമെന്നും ബന്ധുക്കളോട് പറഞ്ഞു. കെട്ടിടത്തിന്റെ ബലക്ഷയം കണക്കാക്കാതെ മുകളിൽ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനാലാണ് തട്ട് ഇളകി വീണതെന്ന് ആക്ഷേപമുണ്ട്. രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാതെ നിർമ്മാണം നടത്തരുതെന്ന് സി.പി.ഐ നേതാവും എച്ച്.ഡി.എസ് അംഗവുമായ പി.കെ. രാജു പറഞ്ഞു.

Thiruvananthapuram
English summary
Anomalies in medical college building construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X