Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിശുദിനത്തില്‍ വ്യത്യസ്ത സമരവുമായി അനുപമ; നാളെ ഹാജാരാവാന്‍ നിര്‍ദേശം

തിരുവനന്തപുരം: ശിശു ദിനത്തിലും സമരം തുടര്‍ന്ന് അനുപമ. കുഞ്ഞിന് വേണ്ടിയുള്ള സമരത്തില്‍ പൂച്ചെണ്ടുകളും ബലൂണുകളും പിടിച്ചാണ് അനുപമ ഇന്ന് ധര്‍ണ നടത്തിയത്. ശിശുക്ഷേമസമിതി ഓഫിസിന് മുന്നില്‍ അനുപമ നടത്തിവരുന്ന സമരത്തിന്റെ നാലാംദിനമായിരുന്നു ഇന്ന്. സമരത്തിന് തൊട്ടുമുന്നില്‍ പൊലിസ് ബാരിക്കേഡുകള്‍ വച്ച് തടഞ്ഞിരിക്കുകയാണ്. രണ്ടുദിവസമായി തിരുവനന്തപുരത്ത് മഴ പെയ്തുകൊണ്ടിരിക്കുന്നതിനാല്‍ താല്‍ക്കാലിക പന്തല്‍ കെട്ടാന്‍ ശ്രമിച്ചെങ്കിലും പൊലിസ് തടഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ കുടചൂടിയാണ് അനുപമ ഇരിക്കുന്നത്. കുട്ടിയെ ഉടന്‍ തിരിച്ചു നല്‍കുക, ദത്ത് നടപടിയില്‍ ആരോപണ വിധേയരായവരെ നീക്കംചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് അനുപമയുടെ സമരം. അതേസമയം, രേഖകളുമായി നാളെ നേരിട്ട് ഹാജരാകാന്‍ അനുപമയോട് ശിശുക്ഷേമസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. അനുപമയ്ക്ക് നേരിട്ട് നോട്ടീസ് നല്‍കിയാണ് ഇക്കാര്യം സമിതി ആവശ്യപ്പെട്ടത്.

p

അനുപമക്ക് പിന്തുണയുമായി കുഞ്ഞിന്റെ അച്ഛന്‍ അജിത്ത് കുമാറുമുണ്ട്. എന്റെ ഭാഗത്ത് സംഭവിച്ചിട്ടുണ്ടാകാം. പക്ഷേ, എന്റെ കുഞ്ഞിന് അമ്മയ്‌ക്കൊപ്പം കഴിയാനുള്ള അവകാശം എന്തിനാണ് നിഷേധിക്കുന്നത് എന്നാണ് അനുപമയുടെ ചോദ്യം. വിവാഹിതയാകും മുമ്പ് പിറന്ന കുഞ്ഞിനെ സംരക്ഷിക്കാമെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ കൊണ്ടുപോയി എന്നാണ് അനുപമ പറയുന്നത്. ജനിച്ച സമയത്ത് മാത്രമേ കുഞ്ഞിനെ കണ്ടിട്ടുള്ളൂ എന്നും അവര്‍ പറയുന്നു.

വാഷിങ് പൗഡര്‍ നിര്‍മ..!! പൊട്ടിച്ചിരിച്ച് നൈല ഉഷ... ചിത്രം വൈറല്‍

സിപിഎം നേതാക്കളുടെ ഇടപെടലിലാണ് ചട്ടവിരുദ്ധമായി ദത്തു നല്‍കിയതെന്ന ആരോപണവും ഉയര്‍നിന്നിരുന്നു. അനുപമയ്‌ക്കൊപ്പമാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ശക്തമായ നടപടി ഇതുവരെയുണ്ടായിട്ടില്ല. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, ശിശു ക്ഷേമ സമിതി ചെയര്‍പേഴ്‌സണ്‍ സുനന്ദ എന്നിവരെ പുറത്താക്കണമെന്നാണ് അനുപമയുടെ ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ പ്രതികരിക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു.

വിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധി. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി. കാസര്‍കോട് ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും അവധി, കോളജുകള്‍ പ്രവര്‍ത്തിക്കും. എറണാകുളത്ത് നാളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. തിരുവവന്തപുരം ജില്ലയില്‍ രണ്ടു താലൂക്കുകളില്‍ വിദ്യാലയങ്ങളുണ്ടാകില്ല. എംജി, കേരള സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+