സിപിഎം കുടുംബാംഗങ്ങൾ ഉൾപ്പെടെ പിണറായി സർക്കാരിനെതിരെ വോട്ട് ചെയ്യും; അബ്ദുള്ളക്കുട്ടി
തിരുവന്തപുരം: യുവമോർച്ചാ സൌത്ത് നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നെല്ലിക്കോട് ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ വെച്ച് യുവസംഗമം നടന്നു. സംഗമം ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. സ്വർണ്ണക്കടത്ത് കേസിലും മയക്കുമരുന്ന് കേസിനുമിടയിൽപ്പെട്ട് കുഴയുന്ന സർക്കാരിനെയാണ് കാണാൻ സാധിക്കുന്നതെന്നും സിപിഎം കുടുംബാംഗങ്ങൾ ഉൾപ്പെടെ വരുന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ അധ്യക്ഷൻ അഡ്വക്കറ്റ് ബികെ സജീവൻ മുഖ്യപ്രഭാഷണം നടത്തി. യുവമോർച്ചാ മണ്ഡലം പ്രസിഡന്റ് വിഷ്ണു പയ്യാനക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി ഉത്തരമേഖലാ സെക്രട്ടറി അജയ് നെല്ലിക്കോട്, നിയോജക മണ്ഡലം പ്രസിഡന്റ് സിപി വിജയകുമാർ, യുവമോർച്ചാ ജില്ലാ പ്രസിഡന്റ് ഹരിപ്രസാദ് എന്നിവർ സംസാരിച്ചു.












Click it and Unblock the Notifications