തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറന്മുള വള്ളസദ്യ നിർവ്വഹണ സമിതി യോഗം ചേർന്നു

  • By Desk
Google Oneindia Malayalam News

ആറ​ന്മുള: വള്ളസദ്യകളുടെ നിർവ്വഹണത്തിന് മേൽനോട്ടം വഹിക്കുന്നതിന് ദേവസ്വം പ്രതിനിധികളും പള്ളിയോട സേവാസംഘവും ഭക്തജന പ്രതിനിധികളും ചേർന്ന വള്ളസദ്യ നിർവ്വഹണ സമിതി രൂപീകരിച്ചു യോഗം ചേർന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വർഷത്തെ വള്ളസദ്യകളും അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയും പരാതി രഹിതമായും കീഴ് വഴക്കങ്ങളും ആചാരങ്ങളും പാലിച്ചുകൊണ്ടുംനടത്തുന്നതിന് യോഗം തീരുമാനിച്ചു.

ഭക്തർക്കും ഭഗവാനും തൃപ്തികരമായ തരത്തിൽ വള്ളസദ്യ നടത്തുന്നതിനായി വിവിധ പള്ളിയോട കരകളുടെ സഹായത്തോടെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തും. പള്ളിയോട സേവാസംഘംപ്രസിഡന്റ് ബി കൃഷ്ണകുമാർ കൃഷ്ണവേണി പ്രസിഡന്റും പള്ളിയോട സേവാസംഘം സെക്രട്ടറി പി ആർ രാധാകൃഷ്ണനാണ് വള്ളസദ്യ നിർവ്വഹണ സമിതിയുടെ കൺവീനറുമാണ്.

thiruvanthapuram

ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് അജിത് കുമാർ, ദേവസ്വം അസി .കമ്മീഷണർ എൻ രാജീവ് കുമാർ, ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ കെ രാജൻ, ഭക്തജന പ്രതിനിധികളായ കെ ഹരിദാസ് കടമ്മനിട്ട, ജഗൻമോഹൻദാസ് കോറ്റാത്തൂർ എന്നിവരാണ് വള്ളസദ്യ നിർവ്വഹണ സമിതി അംഗങ്ങൾ. സെ്ര്രപംബർ രണ്ടിനാണ് അഷ്ടമിരോഹിണി വള്ളസദ്യ നടക്കുന്നത്.

Thiruvananthapuram
English summary
'Aranmula vallsadhya' organising team meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X