Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചനിലയില്‍; പൊലീസിനെ കണ്ട് ഓടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്ച്ചന (24) ആണ് ഭര്‍ത്താവിന്റെ വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പൊലീസിന്റെ പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Recommended Video

cmsvideo
    ഉറുമ്പിനെ കൊല്ലാൻ എന്ന് പറഞ്ഞു ഡീസൽ മേടിച്ച് ഭാര്യയെ ചുട്ടുകൊന്നു..
    kerala

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

    ഇന്ന് രാവിലെയോടെയാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഭര്‍ത്താവ് സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായി അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

    അതേസമയം, ഭർത്താവ് സുരേഷ് വരുമ്പോള്‍ ഒരു കുപ്പിയില്‍ ഡീസലുമായാണ് വന്നതെന്നും അർച്ചനയുടെ പിതാവ് അശോകന്‍ പറയുന്നു. ഡിസല്‍ എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഉറുമ്പിനെ കൊല്ലാനാണെന്ന് പറഞ്ഞു. 12.30ഓടെയാണ് അര്‍ച്ചന മരിച്ചെന്ന വാര്‍ത്ത അറിഞ്ഞതെന്നും പിതാവ് പറയുന്നുയ. നേരത്തെ ഭര്‍ത്താവിന്റെ വീട്ടില്‍ വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് അര്‍ച്ചനയുടെ വീട്ടുകാരോട് പണം ആവശ്യപ്പെട്ടിരുന്നു. ഇല്ലാത്തതിനാല്‍ അന്ന് പണം നല്‍കിയില്ല.

    ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+