Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാള സിനിമകൾക്ക് വിലക്ക്, ഏരീസ് പ്ലക്‌സ് തിയറ്റര്‍ അടച്ച് പൂട്ടുന്നു, താലിബാനിസമെന്ന് സോഹൻ റോയ്

തിരുവനന്തപുരം: മലയാള സിനിമകള്‍ നല്‍കാത്തത് കൊണ്ട് തിരുവനന്തപുരത്തെ പ്രമുഖ തിയറ്ററായ ഏരീസ് പ്ലക്‌സ് തിയറ്റര്‍ അടച്ച് പൂട്ടുന്നുവെന്ന് ഉടമയും സംവിധായകനുമായ സോഹന്‍ റോയ്. കൊവിഡ് പ്രതിസന്ധി മൂലമുണ്ടായ ഇടവേള കഴിഞ്ഞ് ഈ മാസം 25ാം തിയ്യതിയാണ് സംസ്ഥാനത്ത് തിയറ്ററുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

അതിന് പിന്നാലെയാണ് വമ്പന്‍ തിയറ്ററായ ഏരീസ് പ്ലക്‌സ് അടച്ച് പൂട്ടുകയാണ് എന്ന് വ്യക്തമാക്കി സോഹന്‍ റോയ് രംഗത്ത് വന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് എതിരെ സോഹന്‍ റോയ് തുറന്നടിച്ചു.

എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

ഏരീസ് പ്ലക്‌സ് തിയറ്റര്‍

തലസ്ഥാന ജില്ലയിലെ ഏറ്റവും മികച്ച മള്‍ട്ടിപ്ലക്‌സ് തിയറ്ററുകളിലൊന്നാണ് ഏരീസ് പ്ലക്‌സ്. എന്നാല്‍ സംസ്ഥാനത്ത് തിയറ്ററുകള്‍ തുറന്ന് സിനിമാ വ്യവസായം വീണ്ടും സജീവമാകുന്ന ഘട്ടത്തിലാണ് ഏരീസ് പ്ലക്‌സ് അടച്ച് പൂട്ടാനുളള തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് അതിന് കാരണമെന്ന് ഉടമ സോഹന്‍ റോയ് ആരോപിക്കുന്നു. ഏരീസ് പ്ലക്‌സ് തിയറ്ററിലേക്ക് മലയാള സിനിമകള്‍ നല്‍കില്ല എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തിരിക്കുന്നതെന്ന് സോഹന്‍ റോയ് പറഞ്ഞു.

ഏരീസ് പ്ലക്‌സ് തിയറ്റര്‍

ഏരീസ് തിയറ്ററില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചാല്‍ മതി എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞിരിക്കുന്നത്. ഇത്രയും വലിയ ഒരു തിയറ്ററില്‍ ഇംഗ്ലീഷ് സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ച് കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് സോഹന്‍ റോയ് പറയുന്നു. മറ്റ് വഴികളൊന്നും ഇല്ലാത്തത് കൊണ്ടാണ് ഏരീസ് പ്ലക്‌സ് പൂട്ടുന്നത് എന്നും സോഹന്‍ റോയ് വ്യക്തമാക്കി.

'അച്ഛാ ഐ ലവ് യൂ..' അച്ഛന്റെ നല്ല കുട്ടി മീനാക്ഷി, ചിത്രങ്ങൾ കാണാം

ഏരീസ് പ്ലക്‌സ് തിയറ്റര്‍

തിയറ്ററുകള്‍ തുറന്നതിന് ശേഷം മലയാളത്തില്‍ സ്റ്റാര്‍, തമിഴില്‍ ഡോക്ടര്‍ അടക്കമുളള ചിത്രങ്ങള്‍ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വേണ്ടി അഡ്വാന്‍സ് വാങ്ങിയിരുന്നു. എന്നാല്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിര്‍ദേശം വന്നതോടെ അഡ്വാന്‍സ് പണം തിരികെ നല്‍കേണ്ടി വന്നുവെന്നും ടിക്കറ്റിന്റെ പണവും തിരികെ നല്‍കുകയാണ് ചെയ്തത് എന്നും സോഹന്‍ റോയ് പറയുന്നു.

ഏരീസ് പ്ലക്‌സ് തിയറ്റര്‍

താലിബാനിസമാണ് നിര്‍മ്മാതാക്കളുടെ സംഘടന സിനിമാ രംഗത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് എന്നും സോഹന്‍ റോയ് കുറ്റപ്പെടുത്തി. ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ നിയന്ത്രിക്കുന്നത് താലിബാന്‍ ആണോ എന്ന് സംശയമുണ്ട്. ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒരിക്കലും പോസിറ്റീവായി ചിന്തിക്കുന്നവര്‍ ആയിരിക്കില്ല. കുറ്റവാളിയുടെ മാനസികാവസ്ഥ ഉളള ആരോ ആണ് ഈ നീക്കത്തിന് പിന്നാലെന്നും സോഹന്‍ റോയ് ആരോപിച്ചു.

ഏരീസ് പ്ലക്‌സ് തിയറ്റര്‍

ഒരു സാധാരണ വ്യക്തിയില്‍ നിന്നും ഇത്തരത്തിലുളള നീക്കങ്ങള്‍ ഉണ്ടാകില്ല. വധശിക്ഷ നടപ്പിലാക്കുന്നതിന് മുന്‍പ് പോലും പ്രതിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിക്കും. ഇവിടെ അത് പോലും ഉണ്ടായിട്ടില്ല. വെള്ളിയാഴ്ച മലയാള സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ശനിയാഴ്ച രാവിലെ കത്ത് നല്‍കുകയും ചെയ്യുന്നു. ഇവിടെ ഇത്തരത്തിലാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നും സോഹന്‍ റോയ് കുറ്റപ്പെടുത്തി.

ഏരീസ് പ്ലക്‌സ് തിയറ്റര്‍

ഏരീസ് പ്ലക്സിന് എതിരെയുളള ഇത്തരമൊരു നീക്കത്തിന്റെ ഭവിഷ്യത്ത് എന്താണെന്ന് നിര്‍മ്മാതാക്കളുടെ സംഘടന മനസ്സിലാക്കുന്നില്ല. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഇത് ചെയ്യാനാകില്ലെന്നും സോഹന്‍ റോയ് പറഞ്ഞു. തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സ് എസ്എല്‍ തിയറ്റര്‍ കോംപ്ലക്‌സ് ആറ് സ്‌ക്രീനുകള്‍ ഉളള സമ്പൂര്‍ണ്ണ മള്‍ട്ടിപ്ലക്‌സ് ആണ്. മികച്ച കാഴ്ചാ അനുഭവം ആണ് ഇവിടം സമ്മാനിക്കുന്നത്. ടുകെ പ്രൊജക്ടറും 7.1 ചാനല്‍ ശബ്ദ സംവിധാനവും ഫോര്‍കെ പ്രൊജക്ടറും ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനമുളള തിയറ്ററും ഏരീസ് പ്ലക്‌സിന്റെ പ്രത്യേകതയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+