Get Updates
Get notified of breaking news, exclusive insights, and must-see stories!

അരുവിക്കരയിൽ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടി: എൽഡിഎഫിന്റെ ജി സ്റ്റീഫന് വിജയം 3525 വോട്ടുകൾക്ക്

തിരുവനന്തപുരം: കഴിഞ്ഞ 25 വർഷത്തോളമായി കോൺഗ്രസ് ആധിപത്യം തുടരുന്ന അരുവിക്കരയിൽ യുഡിഎഫിന് കാലിടറി. ശക്തമായ പോരാട്ടത്തിന് സാക്ഷിയായ അരുവിക്കര ഇത്തവണ യുഡിഎഫിനെ കയ്യൊഴിയുന്ന കാഴ്ചയാണുണ്ടായത്. ശബരീനാഥനെ 3525 വോട്ടുകൾക്കാണ് എൽഡിഎഫിന്റെ ജി സ്റ്റീഫൻ വിജയിക്കുന്നത്. പ്രതിപക്ഷത്തിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലെ മണ്ഡലമായിരുന്നു അരുവിക്കര.

കോൺഗ്രസ് ആധിപത്യം പുലർത്തിയിരുന്ന അരുവിക്കര മണ്ഡലത്തിൽ 1991 മുതൽ കോൺഗ്രസ് നേതാവ് ജി.കാർത്തികേയൻ തന്നെയാണ് തുടർച്ചയായി വിജയിച്ചിരുന്നത്. എന്നാൽ അരുവിക്കരയിൽ എൽഡിഎഫ് പയറ്റിയ തന്ത്രമാണ് ഇടത് മുന്നണിയ്ക്ക് ഗുണം ചെയ്തിട്ടുള്ളത്. സാമുദായിക സമവാക്യങ്ങളടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്താണ് എൽഡിഎഫ് ടിക്കറ്റിൽ മത്സരിപ്പിക്കുന്നതിനായി സിപിഎം ജി സ്റ്റീഫനെ സ്ഥാനാർത്ഥിയായി നിർണ്ണയിച്ചത്. ഇതോടെ അരുവിക്കരയിലെ രാഷ്ട്രീയപ്പോര് മുറുകുകയായിരുന്നു. ആര്യനാട് നിമയസഭാ മണ്ഡലം പേര് മാറി അരുവിക്കരയായിട്ടും കാർത്തികേയനൊപ്പം തന്നെയായിരുന്നു ജനവിധി.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

 aruvikkara-gstephen-cp

2015ൽ കാർത്തികേയന്റെ വിയോഗത്തിന് പിന്നാലെ നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനിറങ്ങിയ ശബരീനാഥനൊപ്പമായിരുന്നു അരുവിക്കര മണ്ഡലം. ഉപതിരഞ്ഞെടുപ്പിൽ 10125 വോട്ടുകളോടെ ജയിച്ച ശബരിനാഥൻ തൊട്ടടുത്ത വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 21134 ലേക്ക് ഉയർത്തുകയും ചെയ്തിരുന്നു. കോൺഗ്രസ് വിജയം ഉറപ്പിച്ച അരുവിക്കര മണ്ഡലത്തിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെയാണ് മത്സരം കനത്തത്.

സ്റ്റീഫന്റെ വിജയത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫനെ അഭിനന്ദിച്ച് ശബരീനാഥൻ രംഗത്തെത്തിയിരുന്നു. "Accepting the people's verdict. Heartfelt thanks to the voters of Aruvikkara who stood together. Mr.G Congratulations to Stephen". -'ജനങ്ങളുടെ വിധി മാനിക്കുന്നു. ഒരുമിച്ച് നിന്ന അരുവിക്കരയിലെ വോട്ടർമാർക്ക് ഹൃദയംഗമമായ നന്ദി. ജി. സ്റ്റീഫന് അഭിനന്ദനങ്ങൾ". എന്നായിരുന്നു ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+