കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി തള്ളി കോടതി; അന്വേഷണ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് ആർ ടി സി ഡ്രൈവർ യദു നൽകിയ ഹർജി തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി തള്ളി. സ്വാധീനത്തിന് വഴങ്ങാത്ത അന്വേഷണം ആയിരിക്കണമെന്ന് കോടതി പറഞ്ഞു. ചില നിർദ്ദേശങ്ങളും അന്വേഷണ സംഘത്തിന് നൽകി.
നിലവിലുള്ള അന്വേഷണം തുടരാമെന്നും എന്നാൽ സത്യസന്ധമായിരിക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തിൽ കാലതാമസം പാടില്ലെന്നും ആര്യാ രാജേന്ദ്രനും സച്ചിൻ ദേവും സ്വാധീനം ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ ഇത്തരം നിർദ്ദേശം പാലിക്കണമെന്നും കോടതി പറഞ്ഞു.

അതേ സമയം, ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തൃപ്തനാണെന്ന് ഹർജി തള്ളിയതിന് പിന്നാലെ യദു മാധ്യമങ്ങളോട് പറഞ്ഞു.മൂന്ന് ക്യാമറകളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നും അത് താനെടുത്തതെന്നായിരുന്നു ആദ്യമൊക്കെ പറഞ്ഞിരുന്നത്. എന്നാൽ അതെടുത്ത് കൊണ്ടുപോയാൽ ആർക്കാണ് പ്രയോജമെന്ന് അറിയാമല്ലോ എന്നും ആംഗ്യം കാണിച്ചത് അവർക്ക് ഇതുവരെ തെളിയിക്കാൻ ആയിട്ടില്ലെന്നും യദു പറഞ്ഞു.
കണ്ടക്ടർ തന്നെയാണ് ബസിന്റെ ഡോർ തുറന്നുകൊടുത്തതെന്നും ഒരാളോട് വഴക്ക് കൂടിക്കൊണ്ടിരിക്കുമ്പോൾ തനിക്കെന്തായാലും ഡോർ തുറക്കാൻ കഴിയില്ലെന്നും യദു പറഞ്ഞു. കഴിഞ്ഞ ഏപ്രലിൽ ആണ് യദുവും മേയറും തമ്മിൽ നടുറോഡിൽ തർക്കമുണ്ടായത്. വാഹനം ഓവർ ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്ന തർക്കം. കെ എസ് ആർ ടി സി താത്ക്കാലിക ഡ്രൈവർ യദുവിനെതിരെ കേസെടുത്തിരുന്നു.
ഓവർ ടേക്ക് ചെയ്യുന്നതിനിടെ യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്നാണ് ആര്യാ രാജേന്ദ്രന്റെ പരാതി. താനും സഹോദരന്റെ ഭാര്യയുമായിരുന്നു കാറിന്റെ പിറകിലിരുന്നത് എന്നും തങ്ങൾ തിരിഞ്ഞുനോക്കിയപ്പോൾ യദു അസഭ്യഭാഷയിൽ തങ്ങളെ ഒരു ആംഗ്യം കാണിച്ചെന്നും ബസ് ഓവർ സ്പീഡിലായിരുന്നുവെന്നും ആര്യ പറഞ്ഞിരുന്നു.
യദുവും മേയർക്കെതിരെ കേസ് കൊടുത്തിരുന്നു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് പറഞ്ഞാണ് യദു ഹർജി നൽകിയത്. ആര്യയ്ക്ക് എതിരെ കോടതി നിർദ്ദേശ പ്രകാരം രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പോലീസ് ഹാജരാക്കിയിരുന്നു.
യദു ഹർജികൾ ഫയൽ ചെയ്യുന്നത് മാധ്യമ ശ്രദ്ധ നേടാനാണെന്നും യദുവിനെതിരെ നേമത്ത് സ്ത്രീയെ ഉപദ്രവിച്ച കേസ് അടക്കം മൂന്ന് കേസുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications