'ഇത് ഞങ്ങളുടെ സ്മാര്‍ട്ട് മേയര്‍';വീണ്ടും സ്റ്റാറായി മേയര്‍ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ എസ് രാജേന്ദ്രന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് വലിയ ജനസ്വീകാര്യതയാണ് ലഭിക്കാറുള്ളത്. കോര്‍പ്പറേഷനിലില്‍ നടപ്പാക്കുന്ന വികസനങ്ങളെക്കുറിച്ച് മേയര്‍ പോസ്റ്റുകള്‍ ഇടാറാണ്ട്.
ചെറിയ പ്രായത്തില്‍ തന്നെ വലിയ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന ആളാണ് ആര്യ എന്ന അഭിപ്രായമാണ് പൊതുവേ ഉള്ളത്. ഇപ്പോള്‍ ആര്യയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിനും വലിയ സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. നഗരസഭയുടെ ജനകീയ ക്യാമ്പയിനായ 'നഗരസഭ ജനങ്ങളിലേക്ക്' എന്ന പരിപാടിയുടെ അഞ്ചാംഘട്ടത്തെക്കുറിച്ചാണ് മേയറുടെ പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
നഗരസഭയുടെ ജനകീയ ക്യാമ്പയിനായ 'നഗരസഭ ജനങ്ങളിലേക്ക്' എന്ന പരിപാടിയുടെ അഞ്ചാംഘട്ടം തിരുവല്ലം സോണല്‍ ഓഫീസില്‍ നടന്നു.109 പരാതികളാണ് തിരുവല്ലം സോണല്‍ ഓഫീസിലെ ക്യാമ്പയിനില്‍ കേട്ടത്. പരാതികള്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.നഗരസഭ ജനങ്ങളിലേക്ക് ക്യാമ്പയിന്‍ അഞ്ചാം ഘട്ടം പൂര്‍ത്തിയായപ്പോള്‍ വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്.
സോണലുകളിലെ പരിപാടികള്‍ ചുവടെ ചേര്‍ക്കുന്നു.

കുടപ്പനക്കുന്ന്-23.08.2022,ഫോര്‍ട്ട്-25.08.2022,ഉള്ളൂര്‍ -27.08.2022,ആറ്റിപ്ര -29.08.2022
കഴക്കൂട്ടം -15.09.2022 ,കടകംപള്ളി -16.09.2022 'നഗരസഭ ജനങ്ങളിലേക്ക്' എന്ന ക്യാമ്പയിന്‍ പരിപാടി വന്‍ വിജയമാക്കുന്നതിന് എല്ലാ നഗരവാസികളുടെയും പങ്കാളിത്തം ഉണ്ടാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്നാണ് മേയറുടെ പോസ്റ്റ്.

ഇതിന് മുമ്പ് മേയറുടെ വാട്‌സ് ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റും വൈറലായിരുന്നു. വാട്‌സ്ആപ്പില്‍ പരാതി പറഞ്ഞ ഒരാള്‍ക്ക് താന്‍ നല്‍കിയ മറുപടിയുടെ സ്‌ക്രീന്‍ഷോട്ടാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്.മെസേജ് അയച്ച വ്യക്തി ആര്യയോട് പരാതി പറയുകയും ഉടന്‍ തന്നെ മേയര്‍ ആര്യ അതിന് മറുപടിയും നല്‍കുന്നുണ്ട്. എന്നാല്‍ പരാതി നല്‍കി ആള്‍ക്കൊരു സംശയം സംസാരിക്കുന്നത് മേയര്‍ തന്നെയല്ലേ എന്ന്. അത് മെസേജിലൂടെ ചോദിക്കുകയും ചെയ്തു. ഇത് മേയര്‍ തന്നെയാണോ സംസാരിക്കുന്നതെന്ന് അദ്ദേഹം വീണ്ടും എടുത്തുചോദിച്ചു. മേയറുടെ സ്റ്റാഫാവാം ചാറ്റ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം.ഉടന്‍ തന്നെ മേയര്‍ പരാതി പറഞ്ഞ ആളുടെ സംശയം മാറ്റിക്കൊടുത്തു.

മേയര്‍ തന്നെയാണ് ചാറ്റ് ചെയ്യുന്നത് എന്ന് ആര്യ രാജേന്ദ്രന്‍ പറഞ്ഞെങ്കിലും പരാതിക്കാരന് വിശ്വാസം വരാതായപ്പോള്‍ കാര്യം വ്യക്തമാക്കാന്‍ ആര്യ തന്റെ ഒരു സെല്‍ഫി പരാതി പറഞ്ഞ ആള്‍ക്ക് അയച്ചുകൊടുത്തു . ഇതോടെ പരാതിക്കാരന്റെ സംശയവും തീര്‍ന്നു. മേയറെ അഭിവാദ്യം ചെയ്തുകൊണ്ടാണ് വാട്‌സ്ആപ്പ് ചാറ്റ് അവസാനിക്കുന്നത്. അത് കൊള്ളാം ജനങ്ങളിലേക്ക് ഇറങ്ങുക എന്ന് പറഞ്ഞാല്‍ ഇതാണ്...താങ്ക്യു ഡിയര്‍ കോമ്രേഡ് എന്നാണു പരാതിക്കാരന്‍ മെസേജ് അയച്ചത്. തുടര്‍ന്നാണ് ആര്യ രാജേന്ദ്രന്‍ സംഭവത്തെക്കുറിച്ച് പോസ്റ്റ് ഇടുന്നത്.












Click it and Unblock the Notifications