തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരം കോര്‍പറേഷന്‍ ആര്യ ഭരിക്കും; ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലും എല്‍ഡിഎഫ്

Google Oneindia Malayalam News

തിരുവനന്തപുരം: കോര്‍പറേഷനിലും ജില്ലയിലെ മുന്‍സിപ്പാലിറ്റികളിലും എല്‍ഡിഎഫ് ഭരണം പിടിച്ചു. കോര്‍പറേഷന്‍ മേയറായി സിപിഎം അംഗം ആര്യ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. 54 വോട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചു. 100 അംഗങ്ങളുള്ള കോര്‍പറേഷനില്‍ ഒരാള്‍ ക്വാറന്റൈനിലാണ്. മറ്റൊരു അംഗത്തിന്റെ വോട്ട് അസാധുവായി. ആര്യയ്ക്ക് 54 വോട്ട്, എന്‍ഡിഎ സ്ഥാനാര്‍ഥി സിമി ജ്യോതിഷിന് 35 വോട്ട്, യുഡിഎഫ് പ്രതിനിധി മേരി പുഷ്പത്തിന് 9 വോട്ട് എന്നിങ്ങനെ ലഭിച്ചു.

a

ജില്ലയിലെ നാല് മുന്‍സിപ്പാലിറ്റികളിലെ ഭരണവും എല്‍ഡിഎഫിനാണ് ലഭിച്ചത്. വര്‍ക്കലയില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരുന്നു മല്‍സരം. സിപിഎമ്മിലെ ലജ്ജിയാണ് ഇവിടെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടത്. ലജ്ജിക്ക് 14 വോട്ട് കിട്ടി. രണ്ടു സ്വതന്ത്രര്‍ ലജ്ജിയെ പിന്തുണച്ചു. ബിജെപി സ്ഥാനാര്‍ഥിക്ക് 11 വോട്ടും യുഡിഎഫിന് 7 വോട്ടും കിട്ടി.

ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...ഭാഗ്യം യുഡിഎഫിനൊപ്പം; ഇഞ്ചോടിഞ്ച് പോരടിച്ച മൂന്നിടത്തും ഭരണം പിടിച്ചു, ഈ നഗരസഭകളില്‍...

നെടുമങ്ങാട് എല്‍ഡിഎഫ് തന്നെ ഭരിക്കും. സിഎസ് ശ്രീജയാണ് ചെയര്‍പേഴ്‌സണ്‍. 27 വോട്ട് ഇവര്‍ക്ക് ലഭിച്ചു. യുഡിഎഫ് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ബിജെപി സ്ഥാനാര്‍ഥി വിനോദിനിക്ക് നാല് വോട്ടാണ് കിട്ടിയത്. ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് കുമാരി ചെയര്‍പേഴ്‌സണായി. 18 വോട്ട് ഇവര്‍ക്ക് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി രമാദേവിക്കും ബിജെപി സ്ഥാനാര്‍ഥി ദീപയ്ക്കും ആറ് വോട്ടുകള്‍ കിട്ടി. ബിജെപിയുടെ ഒരംഗം വൈകിയാണ് എത്തിയത്. അതുകൊണ്ട് വോട്ട് ചെയ്യാനായില്ല.

പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...പാലായില്‍ പകരം വീട്ടാന്‍ പിജെ ജോസഫ്; കോണ്‍ഗ്രസിന് മുന്നില്‍ പദ്ധതി, മറ്റുള്ളവര്‍ക്ക് പറയാനുള്ളത്...

പികെ രാജ്‌മോഹനാണ് നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍മാന്‍. 18 വോട്ട് എല്‍ഡിഫിന് കിട്ടി. യുഡിഎഫിലെ ജോസ് ഫ്രാങ്കന് 16 വോട്ട് ലഭിച്ചു. യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. തുടര്‍ന്ന് വീണ്ടും വോട്ടെടുപ്പ് നടന്നു. രണ്ടാംഘട്ട വോട്ടടെപ്പില്‍ ബിജെപിയെ ഒഴിവാക്കി.

ആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേആര്യയെ മേയര്‍ സ്ഥാനത്തേക്ക് സിപിഎം പരിഗണിക്കാന്‍ കാരണം ഇതാണ്; പട്ടികയില്‍ അവസാനം, പക്ഷേ

Recommended Video

cmsvideo
ആര്യ ഇനി തലസ്ഥാനത്തെ മേയർ..വിപ്ലവ സിംഹത്തിന് അഭിവാദ്യങ്ങൾ | Oneindia Malayalam

Thiruvananthapuram
English summary
Arya Rajendran win as Thiruvananthapuram Mayor and LDF Gets all four Municipalities in District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X