തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാരിനെ അധിക്ഷേപിക്കുന്ന സന്ദേശങ്ങൾ വാട്സ്ആപ്പിൽ പ്രചരിപ്പിച്ചു, ആശാ വര്‍ക്കറെ പുറത്താക്കി

Google Oneindia Malayalam News

ആറ്റിങ്ങല്‍: സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യ വകുപ്പിനേയും ആക്ഷേപിക്കുന്ന സന്ദേശങ്ങള്‍ വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതിന് ആശാ വര്‍ക്കറെ പുറത്താക്കി. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടേയും റെസിഡന്‍സ് അസോസിയേഷനുകളുടേയും വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സര്‍ക്കാരിനെ അധിക്ഷേപിച്ചു എന്നാണ് ആരോപണം. ഷൈലാ ദാസ് എന്ന ആശാ വര്‍ക്കര്‍ക്ക് എതിരെയാണ് നടപടി. ഇവര്‍ ആറ്റിങ്ങല്‍ അമ്പലംമുക്ക് വാര്‍ഡിലെ ആശാ വര്‍ക്കര്‍ ആയിരുന്നു.

Recommended Video

cmsvideo
വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സർക്കാരിനെ വിമർശിച്ച ആശാ വർക്കറെ പുറത്താക്കി

സര്‍ക്കാരിനേയും ആരോഗ്യ വകുപ്പിനേയും അധിക്ഷേപിക്കുന്ന തരത്തിലുളള വീഡിയോകളും സന്ദേശങ്ങളും ഇവര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കിയത് എന്ന് ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം പ്രദീപ് വ്യക്തമാക്കി. പരാതി പരിശോധിച്ചതിന് ശേഷമാണ് നടപടി.

tvm

വലിയകുന്ന് ആശുപത്രി സൂപ്രണ്ട് പരാതി അന്വേഷിച്ച് നഗരസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇവര്‍ക്കെതിരെ നടപടിക്ക് ആശാ വര്‍ക്കര്‍മാരുടെ പരാതി പരിശോധനാ കമ്മിറ്റിയും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദേശം നല്‍കുകയുണ്ടായി. അമ്പലംമുക്ക് വാര്‍ഡ് കൗണ്‍സിലര്‍ കോമള കുമാരി ആണ് ഷൈലാ ദാസിനെതിരെ പരാതിപ്പെട്ടത്. ആരോഗ്യ മന്ത്രി കെകെ ശൈലജ, ആറ്റിങ്ങല്‍ എംഎല്‍എ ബി സത്യന്‍, നഗരസഭാ ചെയര്‍മാര്‍ എം പ്രദീപ് എന്നിവരുടെ മുന്നിലാണ് പരാതി എത്തിയത്.

മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!മണിപ്പൂരിൽ കോൺഗ്രസിന്റെ പൂഴിക്കടകൻ! ബിജെപി സർക്കാരിനെ വീഴ്ത്തും; നിര്‍ണായക രാഷ്ട്രീയ നീക്കം!

അതിനിടെ തിരുവനന്തപുരം ജില്ലയിൽ ഇന്ന് 70 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് 220 പേര്‍ രോഗമുക്തരായി. 60 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായത്. 3 രോഗികളുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗബാധയുണ്ടായി. ജില്ലയില്‍ ഇതുവരെ 4175 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 1331 പേര്‍ കൊവിഡ് മുക്തരായി. 2869 പേരാണ് നിലവില്‍ ചികിത്സയിലുളളത്. തിരുവനന്തപുരത്ത് ആകെ 12 പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!കോൺഗ്രസിന് അപകട മണി, മണിപ്പൂരിൽ മൂന്നിലൊരു ഭാഗം എംഎൽഎമാരും ബിജെപിയിലേക്ക്!

 വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ! വിമതർക്ക് മുന്നിൽ ഗെഹ്ലോട്ടിന്റെ ഓഫർ, കോൺഗ്രസിലേക്ക് തിരിച്ച് വരാം, പക്ഷേ ഒരു കണ്ടീഷൻ!

സുശാന്ത് സിംഗ് രാജ്പുതിനെ കൊന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി, തെളിവ് നിരത്തി ട്വീറ്റ്!സുശാന്ത് സിംഗ് രാജ്പുതിനെ കൊന്നതെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി, തെളിവ് നിരത്തി ട്വീറ്റ്!

Thiruvananthapuram
English summary
Asha Worker at Thiruvananthapuram lost job for spreading messages against Government through whatsapp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X