7 വയസ്സുള്ള മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തു; അമ്മയ്ക്ക് 40 വർഷം തടവ്
തിരുവനന്തപുരം: ഏഴ് വയസ്സുകാരിയായ മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്ക് 40 വർഷം തടവും പിഴയും ശിക്ഷ. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ മകളെ പീഡിപ്പിക്കുന്നുവെന്ന് അറിഞ്ഞിട്ടും അമ്മ കൂട്ടുനിന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
2018 മാർച്ച് മുതൽ 2019 സെപ്റ്റംബർ വരെയുള്ള കാലത്താണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. മനോരോഗിയായ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം താമസിക്കുകയായിരുന്നു പ്രതി. പീഡന വിവരം പുറത്തുപറയരുതെന്ന് ഇവർ കുട്ടിയെ വിലക്കിയിരുന്നു.

കുട്ടിയെ കാണാനെത്തിയ സഹോദരിയോടാണ് പീഡന വിവരം കുട്ടി പറഞ്ഞത്. തുടർന്ന് സഹോദരി പീഡനത്തെക്കുറിച്ച് പോലീസിനെ അറിയിച്ചു.കേസിൽ അമ്മയേയും ഒന്നാം പ്രതിയായ കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിചാരണ വേളയിൽ കാമുകൻ ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ സംരക്ഷണം ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications