തിരുവനന്തപുരത്ത് ഭാര്യയെ കടന്നുപിടിച്ചത് ചോദ്യം ചെയ്ത ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരെ വെട്ടി പരുക്കേൽപ്പിച്ചു
തടയുകയും ചോദ്യം ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ രാത്രി നടക്കാനിറങ്ങിയ കുടുംബത്തിന് നേരെ അക്രമണം. പേട്ടയ്ക്ക് സമീപം ഞായറാഴ്ച രാത്രി ഒമ്പത് മണിക്കാണ് സംഭവം. ബൈക്കിലെത്തിയ അക്രമിസംഘം ഏജീസ് ഓഫീസ് ഉദ്യോഗസ്ഥരുടെ ഒപ്പമുണ്ടായിരുന്ന ഭാര്യമാരെ കടന്നു പിടിക്കുകയായിരുന്നു. ഇത് തടയുകയും ചോദ്യം ചെയ്യുകയും ചെയ്ത ഉദ്യോഗസ്ഥരെ വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം ഏജീസ് ഓഫീസിലെ സീനിയർ അക്കൗണ്ടന്റായ ഹരിയാന സ്വദേശി രി യാദവും ഡറ്റാ എൻട്രി ഓപ്പറേറ്റർ ജസ്വന്തുമാണ് കുടുംബത്തോടൊപ്പം രാത്രി നടത്തത്തിനിറങ്ങിയത്. ഇവരുടെ അടുത്തേക്ക് എത്തിയ അക്രമി സംഘം കൂട്ടത്തിലെ സ്ത്രീകളെ കടന്നുപിടിക്കുകയായിരുന്നു. വാക്കുതർക്കത്തിലേക്ക് എത്തിയപ്പോഴേക്കും അക്രമിസംഘം ഇരുവരെയും വെട്ടി പരുക്കേൽപ്പിച്ചു.

നമ്മള് കൊയ്യും വയലെല്ലാം... കണ്ണൂർ പട്ടുവത്തെ വയലുകളിലെ ചില ഞാറു നടൽ കാഴ്ചകൾ
രവി യാദവിന്റെ കൈയ്ക്കും വിരലുകൾക്കുമാണ് വെട്ടേറ്റത്. ജസ്വന്തിന്റെ കാലിലാണ് പരിക്ക്. കുഞ്ഞുങ്ങളെ വെട്ടുമെന്നും ഭീഷണിപ്പെടുത്തി. പിന്നീട് പോലീസെത്തിയാണ് ഇവരെ ഫോർട്ട് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽനിന്ന് തിരികെ വീട്ടിലെത്തിയ ശേഷവും അക്രമികൾ ഭീഷണിപ്പെടുത്തിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഇവരുടെ വീടിന് മുന്നിലെത്തിയ അക്രമി സംഘം ഭീഷണി മുഴക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഓഫീസർമാർ പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് പറഞ്ഞു.
ഹോട്ട് ലുക്കില്‍ തിളങ്ങി അതിഥി റാവു; ട്രെന്‍ഡിംഗായി പുതിയ ഫോട്ടോഷൂട്ട്


Click it and Unblock the Notifications