തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം; കൃഷ്ണകുമാറിനൊപ്പം ബിജെപി പ്രവര്‍ത്തകരുണ്ടെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ യുവാവ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. ഇന്നലെ കൃഷ്ണകുമാറിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു. കൃഷ്ണ കുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരും ഉണ്ടാകുമെന്ന് കെ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ.
കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചേക്കില്ല?; പുതിയ നീക്കവുമായി മുസ്ലീം ലീഗ്.. ആലോചനകൾ ഇങ്ങനെ
സിനിമാതാരം കൃഷ്ണ കുമാറിന്റെ വീട്ടിലേക്ക് ഒരു അക്രമി അതിക്രമിച്ചു കയറി അക്രമം നടത്താന്‍ ശ്രമിച്ച സംഭവം ഗൗരവതരമാണ്. പ്രധാനമന്ത്രിയേയും ബിജെപിയേയും അനുകൂലിച്ചതിന്റെ പേരില്‍ കൃഷ്ണകുമാറിനെതിരെ നേരത്തെ സോഷ്യല്‍മീഡിയയില്‍ ചിലര്‍ വധഭീഷണി മുഴക്കിയിരുന്നു. തീവ്രവാദ സ്വഭാവമുള്ള ചിലര്‍ അദേഹത്തിനെതിരെ നിരന്തരം സൈബര്‍ ആക്രമണം നടത്തുകയാണ്. ഇന്നലെ അദ്ദേഹത്തിന്റെ വീടിനു നേരെ ഉണ്ടായ അക്രമത്തില്‍ തീവ്രവാദ ശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കണം. കൃഷ്ണകുമാറിനൊപ്പം കേരളത്തിലെ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരുമുണ്ടാവും.
ഫോട്ടോ ഷൂട്ടിനിടെ നടി ഹണി റോസ് കാല് വഴുതി പുഴയിലേക്ക് വീണു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
അതേസമയം, കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. മലപ്പുറം സ്വദേശിയായ യുവാവ് വീടിന്റെ ഗെയ്റ്റ് ചാടിക്കുകയും വീട്ടില്‍ കയറി ബഹളവും വെയ്ക്കുകയും ചെയ്തെന്ന് കൃഷ്ണകുമാര്‍ പറഞ്ഞത്. തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് മരുതംകുഴി എന്ന സ്ഥലത്താണ് കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഹിസ്ബുള്‍ എന്ന മലപ്പുറം സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. യുവാവ് കഞ്ചാവ് ലഹരിയിലാണ് ഗേറ്റ് ചാടിക്കടന്നതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ഏത് പദവിയിലേക്കും ഉമ്മന്‍ ചാണ്ടിക്ക് വരാമെന്ന് ചെന്നിത്തല, എഐസിസി കേരളത്തില്‍ നേരിട്ടിറങ്ങും!!
കുടുംബശ്രീ വഴി 3700 കോടിയിലധികം രൂപയുടെ പലിശരഹിത വായ്പ നൽകിയെന്ന് സർക്കാർ