• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൈനികൻ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവം; കൂടുതൽ ദൃശ്യങ്ങൾ പുറത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്ത സൈനികൻ അറസ്റ്റിൽ. പത്തനംതിട്ടയിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. സൈനികൻ വിമൽ വേണുവിനെ പാങ്ങോട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. വിമൽ വേണു ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യുന്ന കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ് കല്ലറയിലെ സ്വകാര്യ ആശുപത്രിയിൽ സൈനികൻ ചികിത്സ തേടിയത്. പരിക്കേറ്റ കാരണം ചോദിച്ച ഡ്യൂട്ടി ഡോക്ടറെയും വനിതാ ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ആശുപത്രിയിൽ എത്തിയ പൊലീസുകാരെയും ഇയാൾ അസഭ്യം പറഞ്ഞു.

വിവാഹവേദിയില്‍ വരന്റെ അതിരുകടന്ന തമാശ; മൂക്കുംകുത്തി വധു താഴേക്ക്; വൈറലായി വീഡിയോവിവാഹവേദിയില്‍ വരന്റെ അതിരുകടന്ന തമാശ; മൂക്കുംകുത്തി വധു താഴേക്ക്; വൈറലായി വീഡിയോ

തുടർന്ന് വിമൽ വേണു വാഹനം എടുത്ത് കടന്നുകളഞ്ഞു. സൈനികനെതിരെ ആദ്യം മദ്യപിച്ച് വാഹനം ഓടിച്ചതിന് നിസ്സാര വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനത്തിൽ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു.

സാനിയയ്ക്ക് മുന്‍പ് ഷുഐബ് മാലിക്കിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ ഇന്ത്യന്‍ യുവതി ആരാണ്?സാനിയയ്ക്ക് മുന്‍പ് ഷുഐബ് മാലിക്കിന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ആ ഇന്ത്യന്‍ യുവതി ആരാണ്?

ഭരതന്നൂർ സ്വദേശിയായ വിമൽ വേണു സൈന്യത്തിന്റെ ഭാഗമായി അസമിലാണ് ജോലി ചെയ്തിരുന്നത്. സൈന്യത്തിലെ ടെക്‌നിക്കൽ വിഭാഗം ജീവനക്കാരനാണ് വിമൽ വേണു.

ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യുകയും വനിതാജീവനക്കാരെയും പൊലീസിനെയും അസഭ്യം പറയുകയും ചെയ്ത ശേഷം വിമൽ വേണു ഒളിവിൽ പോയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് സൈനികൻ പത്തനംതിട്ടയിൽ നിന്ന് പാങ്ങോട് പൊലീസിന്റെ പിടിയിലായത്.

Thiruvananthapuram
English summary
Attack on doctor in Thiruvananthapuram; More CCTV footage of soldier Vimal is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X