• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യാത്രാ ദുരിതത്തിന് പരിഹാരം, ആറ്റിങ്ങൽ കൊസ്മൊ ഗാർഡൻ ചിറ്റാറ്റിൻകര മാടൻനട റോഡ് റെഡി

ആറ്റിങ്ങൽ: കൊസ്മൊ ഗാർഡൻ ചിറ്റാറ്റിൻകര മാടൻ നട റോഡിന്റെ ഉദ്ഘാടനം
നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. നഗരസഭ വാർഡ് 12 ൽ കോസ്മോ ഗാർഡനിൽ നിന്ന് തുടങ്ങി ചിറ്റാറ്റിൻകര മാടൻ നടയിലൂടെ കടന്ന് പോകുന്ന 1 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ ഉദ്ഘാടനമാണ് നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചത്. ശാസ്ത്രീയമായ സംവിധാനത്തിലൂടെ തറയോട് പാകി സംരക്ഷണ ഭിത്തി ഉൾപ്പടെ നിർമ്മിച്ചാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്.

ജോർജിയയിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച്, റീകൗണ്ടിംഗ് നടത്തും, ഫലം വൈകുംജോർജിയയിൽ ജോ ബൈഡനും ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച്, റീകൗണ്ടിംഗ് നടത്തും, ഫലം വൈകും

പ്രദേശവാസികളുടെ ഏറെക്കാലത്തെ യാത്ര ദുരിതം സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ അവനവഞ്ചേരി രാജു നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്നുള്ള അടിയന്തിര നടപടിയുടെ ഭാഗമായി 35 ലക്ഷം രൂപ ചിലവിട്ട് പുതിയ റോഡ് നിർമ്മിക്കുകയും ആയിരുന്നു.

ഈ പ്രദേശത്തെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തുന്നതോടൊപ്പം, അവനവഞ്ചേരി വലിയകുന്ന് ഭാഗത്ത് നിന്ന് വരുന്ന യാത്രക്കാർക്ക് പട്ടണത്തിൽ പ്രവേശിക്കാതെ ചിറ്റാറ്റിൻകര ഭാഗത്തേക്കും, മാമം ദേശീയ പാതയിൽ പ്രവേശിക്കാനും ബൈ റോഡായും ഇത് ഉപയോഗിക്കാം. ഈ വാർഡിൽ ഏകദേശം 1 കോടി രൂപയുടെ വിവിധ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കിയിരിക്കുന്നത്. ശസ്ത്രീയമായ രീതിയിലുള്ള നിർമ്മാണത്തിലൂടെ വാർഡിലെ വിവിധ ഭാഗങ്ങളിലുള്ള വെള്ളക്കെട്ടിന് പരിഹാരമായി.

'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്

cmsvideo
    |Oxford University hopes Vaccine will be enter in market soon Oneindia Malayalam

    കൂടാതെ പതിറ്റാണ്ടുകളായി അടഞ്ഞ് കിടന്നിരുന്ന സ്റ്റീൽ ഫാക്ടറിയിൽ വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ പുതിയ സംരംഭം ആരംഭിച്ചു. വലിയകുന്ന് സ്‌റ്റേഡിയം കോംപ്ലക്സിൽ മവേലി സ്റ്റോർ ആരംഭിച്ചു. ഇത്തരത്തിൽ നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളാണ് ഈ വാർഡിൽ ഉൾപ്പടെ പട്ടണത്തിൽ നഗരസഭ നടപ്പിലാക്കിയതെന്ന് ചെയർമാൻ പറഞ്ഞു. ചിറ്റാറ്റിൻകര മാടൻ നട റോഡിൽ സംഘടിപ്പിച്ച ഉദ്ഘാടന പരിപാടിയിൽ 14-ാം വാർഡ് കൗൺസിലർ എം. താഹിർ, വാർഡ് വികസന കമ്മിറ്റി അംഗം രാമചന്ദ്രൻ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

    ബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തംബൈഡൻ വിജയപ്രഖ്യാപനത്തിനെന്ന് സൂചന, രാജ്യത്തെ അഭിസംബോധന ചെയ്യും, വീടിന് സുരക്ഷ ശക്തം

    തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജ്, ജനപക്ഷം തനിച്ച് മത്സരിക്കുംതദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് പിസി ജോര്‍ജ്, ജനപക്ഷം തനിച്ച് മത്സരിക്കും

    Thiruvananthapuram
    English summary
    Attingal Cosmo Garden Chittattinkara Madan nada road inaugurated
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X