തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിങ്ക് പൊലീസ് വിവാദം: സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം, സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ല

പിങ്ക് പൊലീസ് വിവാദം: സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണം, സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമല്ല

Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റിങ്ങൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺ കുട്ടിയെ വിചാരണ ചെയ്ത സംഭവത്തിൽ സര്‍ക്കാരിന്റെ വിശദീകരണത്തില്‍ ഹൈക്കോടതിക്ക് അതൃപ്തി. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണോ സർക്കാർ പറയുന്നതെന്നും കുട്ടി കരഞ്ഞതെന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥയ്ക്കായി എന്തിന് സർക്കാർ അഭിഭാഷകൻ വാദിക്കുന്നെന്നും കോടതി ചോദിച്ചു. കുട്ടിയെ അപമാനിക്കുന്ന ദൃശ്യം പോലീസ് എന്തിന് മറച്ചുവെന്ന് കോടതി ചോദിച്ചു. പോലീസ് നടത്തിയ വകുപ്പു തല അന്വേഷണം ഉദ്യോഗസ്ഥയെ സംരക്ഷിക്കുന്നത്.

സർക്കാരിന്റെ മറുപടിക്കൊപ്പം വീഡിയോ ഹാജരാക്കാത്തതില്‍ കോടതി വിമര്‍ശിച്ചു. തുടർന്ന് ഈ വീഡിയോ ദ്യശ്യങ്ങള്‍ ഉടന്‍ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

11

സാക്ഷി മൊഴികളില്‍ കുട്ടി കരയുന്നുവെന്ന് വ്യക്തമായി പറയുന്നുണ്ട്. അന്വേഷണ റിപ്പോർട്ട് അംഗീകരിക്കാനാകില്ല. എന്തിനാണ് ഇത്തരമൊരു റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയതെന്ന് സര്‍ക്കാരിനോട് കോടതി ചോദിച്ചു. എന്നാൽ, സർക്കാർ റിപ്പോർട്ട് തള്ളിയ ഹൈക്കോടതി, വിഷയത്തില്‍ സർക്കാർ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാകൂവെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

ഐശ്വര്യ റായ് മുതല്‍ ബച്ചന്‍ വരെ; ഇന്ത്യയെ പിടിച്ചുകുലുക്കിയ പനാമ പേപ്പര്‍ കേസ്, പട്ടികയിലെ പ്രമുഖര്‍ ആരൊക്കെഐശ്വര്യ റായ് മുതല്‍ ബച്ചന്‍ വരെ; ഇന്ത്യയെ പിടിച്ചുകുലുക്കിയ പനാമ പേപ്പര്‍ കേസ്, പട്ടികയിലെ പ്രമുഖര്‍ ആരൊക്കെ

2

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഹർജി പരിഗണിച്ചത്. തുടർന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും നഷ്ടപരിഹാരത്തുക എത്രയാണെന്ന് സർക്കാർ അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം.

സാരി അഴകില്‍ ഇഷാനി കൃഷ്ണ; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

2

അതേ സമയം, കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചത്. കുട്ടിയുടെ അവകാശം നിഷേധിക്കപ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സർക്കാർ. നാല് സാക്ഷി മൊഴികളും ഹാജരാക്കി. പോലീസ് ഉദ്യോഗസ്ഥ ചീത്ത വിളിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്നാണ് സാക്ഷി മൊഴികൾ. എന്നാൽ, ഉദ്യോഗസ്ഥയുടെ തെറ്റിന് പരമാവധി നടപടി സ്വീകരിച്ചുവെന്നും ഇനിയും നടപടി എടുക്കേണ്ടതില്ലെന്നും സർക്കാർ കോടതിയെ രേഖാമൂലം അറിയിച്ചു.

4

മൊബൈൽ ഫോൺ മോഷണം നടത്തിയെന്ന് ആരോപിച്ച് റോഡിൽ വെയ്ച്ച് പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ 8 വയസ്സുളള കുട്ടിയാണ് കഴിഞ്ഞമാസം ഹൈക്കോടതിയെ സമീപിച്ചത്. താൻ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നും ചെയ്യാത്ത തെറ്റിന്റെ പേരിൽ പോലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും കാണിച്ചുമാണ് കുട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഇത് തന്റെ കൂടാതെ അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും യുഎഇയിൽ നിന്ന് എത്തിയവർ; റിപ്പോർട്ടുകൾ ഇങ്ങനെ...ഡൽഹിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും യുഎഇയിൽ നിന്ന് എത്തിയവർ; റിപ്പോർട്ടുകൾ ഇങ്ങനെ...

4

ഈ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശം നൽകണം എന്ന് ആവിശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്. കുറ്റക്കാരിയായ പോലീസ് ഉദ്യോഗസ്ഥയെ എന്നിട്ടും പോലീസും സർക്കാരും സംരക്ഷിക്കുകയാണെന്നും ആറ്റിങ്ങൽ ഡി വൈ എസ് പി യ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണ വിധേയ ആയ രജിതയുടെ താൽപ്പര്യം പ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

2

എന്നാൽ, ആരോപണ വിധേയായ പോലീസ് ഉദ്യോഗസ്ഥ രജിതയ്ക്ക് എതിരെ കടുത്ത നടപടി എടുക്കാത്തതിൽ സർക്കാരിനെ രൂക്ഷമായി കോടതി വിമർശിച്ചു. സ്ഥലംമാറ്റം ശിക്ഷയല്ലെന്നും അച്ചടക്ക നടപടി വൈകുന്നതെന്ത് കൊണ്ടാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥയെ വൈറ്റ് വാഷ് ചെയ്യാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി. പോലീസ് ഉദ്യോഗസ്ഥ ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയതിനല്ല കുട്ടി കരഞ്ഞത് എന്ന സംസ്ഥാന ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നത് ആരെ സംരക്ഷിക്കാൻ ആണെന്നാണ് കോടതി ചോദിച്ചത്. ജനം കൂടിയപ്പോൾ ആണ് കുട്ടി കരഞ്ഞത് എന്ന് ഡിജിപി പറയുന്നത് തെറ്റാണെന്നും വീഡിയോ ദൃശ്യങ്ങളിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. സർക്കാർ അഭിഭാഷകൻ എന്തിനാണ് വസ്തുതകൾ വളച്ചൊടിക്കാൻ ശ്രമിക്കുന്നതെന്ന് കോടതി വിമർശിച്ചിരുന്നു.

Recommended Video

cmsvideo
ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗ സാധ്യത, ജാഗ്രത

Thiruvananthapuram
English summary
attingal Pink police controversy: kerala high court tells state government should take the responsibility
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X