"ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോ"?... ചോദ്യങ്ങളുമായി ഹൈക്കോടതി
"ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോ"?... ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പെൺ കുട്ടിയെ വിചാരണ ചെയ്ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. സംഭവത്തിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥക്ക് എതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു എന്ന് ഹൈക്കോടതി ചോദിച്ചു. വഴിയിൽ കണ്ട പെൺകുട്ടിയോട് എന്തിനാണ് പോലീസ് മൊബൈൽ ഫോണിനെ കുറിച്ച് ചോദിച്ചതെന്നും കോടതി ചോദിച്ചു. ഈ പോലീസ് ഉദ്യോഗസ്ഥ ഇപ്പോഴും പിങ്ക് പോലീസിൽ തുടരുന്നുണ്ടോ എന്നും ഈ സംഭവം ചെറുതായി കാണാൻ ആവില്ലെന്നും കോടതി പറഞ്ഞു.

മൊബൈൽ ഫോൺ മോഷണം നടത്തിയെന്ന് ആരോപിച്ച് റോഡിൽ വെയ്ച്ച് പരസ്യ വിചാരണയ്ക്ക് ഇരയാക്കിയ 8 വയസ്സുളള കുട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. താൻ മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നും ചെയ്യാത്ത തെറ്റിന്റെ പേരിൽ പൊലീസ് ഉദ്യോഗസ്ഥ തന്നെ കള്ളി എന്ന് വിളിച്ച് അപമാനിച്ചുവെന്നും കാണിച്ചുമാണ് കുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഇത് തന്റെ കൂടാതെ അച്ഛന്‍റെ വസ്ത്രം അഴിച്ച് പരിശോധന നടത്തിയെന്നും ഹർജിയിൽ പറയുന്നു.

ഈ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് എതിരെ കർശന നടപടി എടുക്കാൻ നിർദ്ദേശം നൽകണം എന്ന് ആവിശ്യപ്പെട്ടാണ് പെൺകുട്ടി ഹൈക്കോടതിയിൽ ഹർജി നൽകിയത്. കുറ്റക്കാരിയായ പൊലീസ് ഉദ്യോഗസ്ഥയെ എന്നിട്ടും പൊലീസും സർക്കാരും സംരക്ഷിക്കുകയാണ്. ആറ്റിങ്ങൽ ഡി വൈ എസ് പി യ്ക്ക് അടക്കം പരാതി നൽകിയിട്ടും നടപടിയും ഉണ്ടായില്ലെന്നും ആരോപണ വിധേയ ആയ രജിതയുടെ താൽപ്പര്യം പ്രകാരം സ്ഥലം മാറ്റം നൽകുകയാണ് ചെയ്തതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
Recommended Video

കുറ്റം ആരോപിക്കപ്പെട്ട മൊബൈൽ ഫോൺ, ഉദ്യോഗസ്ഥയുടെ ഹാന്‍റ്ബാഗിൽ തന്നെ ഉണ്ടായിരുന്നതായി പിന്നീട് കണ്ടെത്തി. എന്നാൽ ഫോൺ കിട്ടി എങ്കിലും പൊലീസിന്റെ പീഡനം കാരണം മാനസിക പ്രശ്നങ്ങൾ ഉണ്ടായതായി പെൺകുട്ടിയും അച്ഛനും പറഞ്ഞിരുന്നു. കുടാതെ ചെയ്യാത്ത തെറ്റിന്റെ പേരിൽ പീഡിപ്പിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും പെൺകുട്ടി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ വച്ചാണ് സംഭവം നടന്നത്. എട്ട് വയസുകാരിയായ പെൺകുട്ടിയ്ക്കും പെൺകുട്ടിയുടെ അച്ഛനും പിങ്ക് പൊലീസിൽ നിന്ന് മോശം അനുഭവനമാണ് ഉണ്ടായത്. തന്‍റെ മൊബൈൽ മോഷ്ടിച്ചു എന്നാണ് പോലീസ് ജീവനക്കാരിയായ രജിത ആരോപിച്ചത്. അച്ഛനെയും മകളെയും നടുറോഡിൽ വെച്ച് ആളുകൾ നോക്കിനിൽക്കെ ചോദ്യം ചെയ്തു എന്ന് ഇവർ ആരോപിക്കുന്നു.

Click it and Unblock the Notifications