'അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ, മരണത്തിന് കാരണക്കാര്‍ ഇവര്‍' ആറ്റിങ്ങലിലേത് അപകടമരണമല്ല?
തിരുവനന്തപുരം : ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് കയറ്റി അച്ഛനും മകനും മരിച്ച സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. ആത്മഹത്യാണെന്ന സംശയമാണ് ഉര്‍ന്നിരിക്കുന്നത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ആയിരുന്നു അപകടം സംഭവിച്ചത്. നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജനും മകനുമാണ് മരിച്ചത്. അപകടം നടന്ന ഉടന്‍ തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രണ്ടുപേരുടേയും മരണം സംഭവിച്ചിരുന്നു. ഇന്നലെ രാത്രി ആയിരുന്നു സംഭവം നടക്കുന്നത്.
രാത്രി പതിനൊന്നര മണിയോടെയാണ് മാമം പെട്രോള്‍ പമ്പിന് സമീപം വെച്ച് അപകടമുണ്ടായത്. സംഭവം നടക്കുന്നതിന് മുമ്പ് രാത്രി 10.59 ഓടെ പ്രകാശ് ആത്മഹത്യ ചെയ്യുന്നത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അഞ്ചുപേരുടെ ചിത്രം സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം എന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഈ വിവരങ്ങള്‍ സംബന്ധിച്ച് പോലീസ് ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും ആത്മഹത്യ സൂചനയുള്ളതായാണ് പറയുന്നത്. മൃതദേഹങ്ങള്‍ വലിയകുന്ന് താലൂക്ക് ആശുപത്രയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഒരേ വീട്ടിലെ 3 കുരുന്നുകളെ ലൈംഗികമായി ഉപദ്രവിച്ചു; പ്രതിക്ക് കഠിന ശിക്ഷ !
'എന്റെയും എന്റെ മക്കളുടേയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു' എന്നാണ് പ്രകാശ് ഫേസ്ബുക്കില്‍ കുറിച്ചത്. അഞ്ച് ചിത്രങ്ങളും പങ്കുവെച്ചിരുന്നു. അപടകം മനപൂര്‍വം ഉണ്ടാക്കിയത് ആണെന്നാണ് പ്രാഥമിക നിഗമനം.കാര്‍ വിശദമായി പരിശോധിച്ചപ്പോള്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ദേവരാജന്‍ ഒരു മകള്‍ കൂടിയുണ്ട്. ഭാര്യ വിദേശത്താണ്.പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.ടാങ്കര്‍ ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റിയാണ് ജീവനൊടുക്കിയത്.
ഇന്ധന ടാങ്കറിന്റെ നിയന്ത്രണം നഷ്ടമാകാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്നു ഇവര്‍. തിരുവനന്തപുരം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ഡീസലുമായി വന്ന ടാങ്കര്‍ ലോറിയുമായി ആണ് കാര്‍ കൂട്ടിയിടിച്ചത്. ഭാര്യ ശശികല ഒന്‍പതു മാസമായി വിദേശത്താണ്. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കം ഉണ്ടായിരുന്നതായാണ് വിവരം. വിദേശത്തുനിന്ന് മടങ്ങിവരാന്‍ ആവശ്യപ്പെട്ടിട്ടും ശശികല അനുസരിച്ചില്ലെന്നും പറയുന്നു.
ഇതേ തുടര്‍ന്ന് ആത്മഹത്യാക്കുറിപ്പ് പ്രകാശ് തയാറാക്കി വെച്ചിരിക്കുകയായിരുന്നു എന്നാണ് പറയുന്നത്. പരാതി കൊടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത് കൊണ്ടല്ല ആത്മഹത്യ ചെയ്യുന്നതെന്നും ജനങ്ങള്‍ കാര്യങ്ങള്‍ അറിയണം എന്നും ആത്മഹത്യാക്കുറിപ്പിലുള്ളതായാണ് റിപ്പോര്‍ട്ട്.'അച്ഛനോടും വാവയോടും പൊറുക്കണം മക്കളേ, മരണത്തിന് കാരണക്കാരായ ഭാര്യയേയും സുഹൃത്തുക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം' എന്നാണ് പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.